ബൂസ്റ്റർ ഡോസ് വാക്സിനേഷനിൽ വൻ കുതിപ്പ്; 450,000 പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു

  • 30/12/2021

കുവൈത്ത് സിറ്റി: സാമൂഹ്യ പ്രതിരോധ ശേഷി ഉറപ്പിക്കാനും ഒമിക്രോണിനെ പ്രതിരോധിക്കാനും ബൂസ്റ്റർ ഡോസ് വാക്സിനേഷൻ്റെ വേഗം കൂട്ടി കുവൈത്ത്. മിഷ്റഫിലെ കുവൈത്ത് വാക്സിനേഷൻ കേന്ദ്രത്തിലും ജാബർ ബ്രിഡ്ജ് കേന്ദ്രത്തിലും ബൂസ്റ്റർ ഡോസ് സ്വീകരിക്കാനായി വലിയ തോതിൽ പൗരന്മാരും താമസക്കാരുമെത്തി. 

ഇന്നലെ വരെ പൗരന്മാരും താമസക്കാരുമായി 450,000 പേർ ആകെ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക്. പരമാവധി പേർക്ക് അതിവേഗം ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News