പാരാഗ്ലൈഡിംഗ്, ഡ്രോൺ; മുൻ കൂർ അനുമതിയില്ലാതെ ഉപയോഗിച്ചാൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

  • 30/12/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ പാരാഗ്ലൈഡിംഗ്, ഡ്രോണുകൾ എന്നിവ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി വാങ്ങണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു,  അനുമതിയില്ലാതെ ഉപയോഗിച്ചാൽ  ഉപയോക്താവിനെതിരെ  നിയമനടപടി നേരിടേണ്ടിവരുമെന്ന് സിവിൽ ഏവിയേഷൻ  മുന്നറിയിപ്പ് നൽകി.

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ വ്യോമഗതാഗത സുരക്ഷ സംരക്ഷിക്കുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷന്റെയും ഉത്തരവാദിത്തപ്പെട്ട അധികാരികളുടെയും മുൻകൂർ അനുമതിയില്ലാതെ ഗ്ലൈഡിംഗ്, വയർലെസ്, ഡ്രോൺ പ്രവർത്തനങ്ങൾ ഉപയോഗിക്കരുതെന്ന്  സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News