ഒമിക്രോണ്‍: ഡല്‍ഹിയില്‍ സാമൂഹിക വ്യാപനം ആരംഭിച്ചെന്ന് മന്ത്രി

  • 30/12/2021

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ഇതിനോടകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്്. ഡല്‍ഹിയില്‍ വളരെ വേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നത്. 

വിദേശ യാത്ര നടത്താത്തവരിലും ഒമിക്രോണ്‍ വകേഭദം പടരുന്നത് സാമൂഹിക വ്യാപനത്തിന്റെ ലക്ഷണമാണെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ പറഞ്ഞു. നിലവില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

രാജ്യത്ത് 961 ഒമിക്രോണ്‍ കേസുകളാണുള്ളത്. ഇതില്‍ 263 കേസുകളും ഡല്‍ഹിയിലാണ്.ഡല്‍ഹിയില്‍ അവസാനമായി പരിശോധിച്ച 115 സാമ്പിളുകളില്‍ 46 എണ്ണത്തിലും ഒമിക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ ആകെ കോവിഡ് കേസുകളുടെ 46 ശതമാനവും ഒമിക്രോണ്‍ രോഗികളാണ്.
ഈ പശ്ചാത്തലത്തില്‍ വരുംദിവസങ്ങളില്‍ ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

മഹാരാഷ്ട്രയില്‍ 257, ഗുജറാത്ത് 97, രാജസ്ഥാന്‍ 69, കേരളം 65 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ കണക്കുകള്‍. 24 മണിക്കൂറിനിടെ ഒമിക്രോണ്‍ കേസുകളില്‍ 23 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 

ഡല്‍ഹിയില്‍ നിലവില്‍ 200 കൊവിഡ് രോഗികളാണ് ആശുപത്രിയിലുള്ളത്. വിദേശത്ത

Related News