ജനുവരി ഒന്ന് മുതൽ കുവൈത്തിൽ പെട്രോളിന് വിലകൂടും

  • 30/12/2021

കുവൈറ്റ് സിറ്റി : സാമ്പത്തിക മന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള സബ്‌സിഡികൾ പുനഃപരിശോധിക്കുന്ന  കമ്മിറ്റി ഒരു ലിറ്റർ പെട്രോൾ  (അൾട്രാ/98 ഒക്ടെയ്ൻ) വില 180 ഫിൽസിന് പകരം 200 ഫിൽസ്  ആക്കി മാറ്റാൻ തീരുമാനിച്ചതായി നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു. 2022 ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലെ വിലയാണ് പ്രഖ്യാപിച്ചത് , പുതിയ വർദ്ധനവ് പ്രകാരം  ലിറ്ററിന് 20 ഫിൽസ് കൂടുതൽ ആയിരിക്കും 

സബ്‌സിഡി കമ്മിറ്റി  വിവിധ ഇന്ധന വിലകൾ ഇനിപ്പറയുന്ന രീതിയിൽ നിശ്ചയിച്ചിരിക്കുന്നു. 
91 ഒക്ടേൻ ലിറ്ററിന് 85 ഫിൽസ്,  95 ഒക്ടേൻ.105 ഫിൽസ് ഒരു ലിറ്ററിന് , ഡീസൽ ലിറ്ററിന് 115 ഫിൽസ്, മണ്ണെണ്ണ ലിറ്ററിന് 115 ഫിൽസ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News