വെല്ലുവിളികളെ ഒന്നുചേർന്ന് ചെറുത്ത് തോൽപ്പിക്കാം; ഇന്ത്യൻ സ്ഥാനപതിയുടെ പുതുവർഷ സന്ദേശം

  • 30/12/2021

കുവൈത്ത് സിറ്റി: വരുന്ന വർഷം ഉണ്ടാകുന്ന എല്ലാ വെല്ലുവിളികളെയും ഒന്നുചേർന്ന് ചെറുത്ത് തോൽപ്പിക്കാമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് മ​ഹാമാരിക്കെതിരെ സർക്കാരുമായും പ്രാദേശിക അതോറിറ്റികളുമായുമെല്ലാം ചേർന്ന് പരസ്പരം സഹായിച്ച് നാം മുന്നോട്ട് പോകവുകയാണ്. കൊവിഡിനെതിരെ പരസ്പരം സഹായത്തോടെ പോരാട്ടം നയിക്കുന്ന രാജ്യങ്ങളെ നമ്മൾ കണ്ടു. കുവൈത്തിലേക്ക് ഉൾപ്പെടെ എമർജൻസി ടീമിനെ ഇന്ത്യ അയച്ചു.

കുവൈത്തിന് ഉൾപ്പെടെ 90 രാജ്യങ്ങളുടെ വാക്സിൻ ഫാർമസിയായി ഇന്ത്യ മാറി. അതുപോലെ തന്നെ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ഓക്സിജൻ എത്തിക്കുന്ന രാജ്യമാകാൻ കുവൈത്തിനും സാധിച്ചു. കുവൈത്ത് അമീറിനും കിരീടാവകാശിക്കും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹം നന്ദി പറഞ്ഞു. എംബസിക്കൊപ്പം ചേർന്ന് ആയിരക്കണക്കിന് സഹോദരീ സഹോദരന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായി നിൽക്കന്ന ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ​ഗ്രൂപ്പിനും സ്ഥാനപതി നന്ദി അറിയിച്ചു.

ഡോക്ടര്ഡമാരും നേഴ്സുമാരും ഉൾപ്പെ‌ടെ എല്ലാ കൊവിഡ് മുന്നണി പോരാളികൾക്കും നന്ദി പറഞ്ഞ സ്ഥാനപതി മഹാമാരിയെ നേരിട്ട എല്ലാ മേഖലകളെയും പ്രത്യേകം ഓർമ്മിച്ചു. 2022ലും ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായും ജനിതക മാറ്റം വന്ന കൊവി‍ഡ് വകഭേദ​ദം ഒമിക്രോണിനെ നേരിടാനനും ഈ കൂട്ടായ്മ മുന്നിൽ തന്നെയുണ്ടാകുമെന്നും സിബി ജോർജ് കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News