ഫർവാനിയ ഇന്റർമീഡിയറ്റ് സ്കൂളിലെ വിദ്യാർത്ഥിനികൾക്കും അധ്യാപകർക്കും കൊവിഡ്

  • 30/12/2021

കുവൈത്ത് സിറ്റി: പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഫർവാനിയിലെ ഇന്റർമീഡിയറ്റ് സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചു. വിദ്യാർത്ഥികളും അധ്യാപകരുമായി 15 പേർക്കാണ് കൊവിഡ‍് ബാധിച്ചിട്ടുള്ളതെന്ന് ആരോ​ഗ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ അറിയിച്ചു. അതേസമയം, ഒരു വിദ്യാർത്ഥി, ഒരു അഡ്മിനിസ്ട്രേറ്റർ, ഒരു ഇൻസ്ട്രക്ടർ എന്നിങ്ങനെ ആറ് പേർ മാത്രമാണ് ക്വാറന്റൈനിൽ ആയതെന്നാണ് റിപ്പോർട്ടുകൾ. 

സ്കൂൾ അഡ്മിനിസ്ട്രേഷൻ, ബന്ധപ്പെട്ട അധികാരികളുമായുള്ള ഏകോപനത്തോടെ എല്ലാ പ്രതിരോധ ആരോഗ്യ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ക്ലാസ് റൂമുകൾ അടയ്ക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. ഹെൽത്ത് ടീമിന്റെ മേൽനോട്ടത്തിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെയും നിരീക്ഷിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News