ഇന്ത്യയില്‍ ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു; മരിച്ചത് മഹാരാഷ്ട്ര സ്വദേശി

  • 30/12/2021

മുംബൈ: ഇന്ത്യയില്‍ ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍ മഹാരാഷ്ട്രയില്‍ മരിച്ചത് ഒമിക്രോണ്‍ കാരണമെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. 

ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചെന്നാണ് ആദ്യ പരിശോധനയില്‍ കണ്ടെത്തിയത്. പിന്നീട് നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയില്‍ ഇദ്ദേഹത്തിന്റെ സാമ്പിള്‍ അയച്ചിരുന്നു. ഈ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

198 പേര്‍ക്കാണ് വ്യാഴാഴ്ച കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 450 ആയി.

ലോകത്തിലെ നാലാമത്തെ ഒമിക്രോണ്‍ മരണമായിട്ടാണ് ഇത് കരുതപ്പെടുന്നത്. ഇയാളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഒമിക്രോണ്‍ പശ്ചാത്തലത്തലത്തില്‍   മഹാരാഷ്ട്രയില്‍ അതീവ ജാഗ്രത നിര്‍ദേശവും പുറപ്പെടിവിച്ചിട്ടുണ്ട്.

രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 961 ആയി ഉയര്‍ന്നു. ഇതില്‍ 320 രോഗികളും ഇതിനോടകം രോഗമുക്തരായി.

Related News