തമിഴ്‌നാട്ടില്‍ കനത്ത മഴ; വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം

  • 30/12/2021

ചെന്നൈ: കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ നാശനഷ്ടം. ഇപ്പോളും കനത്ത മഴ തുടരുകയാണ്. ചെന്നൈയില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്ക്കിടെ ഷോക്കേറ്റ് മൂന്നുപേര്‍ മരിച്ചു. കാഞ്ചീപുരം, ചെങ്കല്‍പട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്.

കഴിഞ്ഞ  മണിക്കൂറുകളില്‍ 20 സെന്റിമീറ്റര്‍ മഴയാണ് പെയ്തത്. ചെന്നൈയുടെ വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലും വ്യാഴാഴ്ച ഉച്ചയോടെ ശക്തമായ കാറ്റോടെ കനത്ത മഴ പെയ്തു.

പല റോഡുകളും വെള്ളത്തിനടിയിലാണ്. ചെന്നൈയിലുടനീളവും മറീന ബീച്ച്, പടിനപാക്കം, എംആര്‍സി നഗര്‍, നന്ദനം, മൈലാപ്പൂര്‍, ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്തത്. വരും മണിക്കൂറുകളിലും പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Related News