മുംബൈയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്; അതീവ ജാഗ്രത

  • 30/12/2021

മുംബൈ: ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്തുമെന്ന  മുന്നറിയിപ്പിനെ തുടര്‍ന്ന് മുംബൈയില്‍ സുരക്ഷ ശക്തമാക്കി. മുംബൈയില്‍ ആക്രമണം നടത്തുമെന്നാണ് സുരക്ഷ ഏജന്‍സികൾക്ക് ലഭിച്ച മുന്നറിയിപ്പ്. 

തുടര്‍ന്ന് നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വിവധ റെയില്‍വെ സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാകക്കിയിറ്റുണ്ട്. അവധിയില്‍ പോയ പോലീസ് ഉദ്യോഗസ്ഥരോട് അവധി റദ്ദാക്കി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി.

പുതുവത്സര ദിനത്തില്‍ മുംബൈയിലെ വിവധ പ്രദേശങ്ങളില്‍ ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് മുംബൈ പോലീസിന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പോലീസുകാരെ നഗരത്തിലെ വിവധ പ്രദേശങ്ങളില്‍ സുരക്ഷ ചുമതലകളില്‍ വിന്യസിക്കും.

മുംബൈയിലെ പ്രധാന റെയില്‍ വേ സ്റ്റേഷനുകളില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കുമെന്ന് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍, ബാന്ദ്ര ചര്‍ച്ച്‌ഗേറ്റ്, കുര്‍ള തുടങ്ങിയ സ്റ്റേഷനുകളിലാണ് അതീവ ജാഗ്രതയുള്ളത്. ഇവിടങ്ങളില്‍ 3000 ത്തോളം ആര്‍.പി.എഫ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി വിന്യസിക്കും.


കോവിഡ് പശ്ചാത്തലത്തില്‍ പുതുവത്സര പരിപാടികളെല്ലാം നേരത്തെ തന്നെ നഗരത്തില്‍ നിരോധിച്ചിറ്റുണ്ട്.

Related News