കുവൈത്തിൽ പുതുവർഷ രാത്രിയിൽ വൻ സുരക്ഷ; പെട്രോളിം​ഗ് സംഘത്തെ നിയോ​ഗിച്ചു

  • 31/12/2021

കുവൈത്ത് സിറ്റി: പുതുവർഷ രാത്രിയിൽ വൻ സുരക്ഷ നടപടികൾ സ്വീകരിച്ച് ആഭ്യന്തര മന്ത്രാലയം. നിയമലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിനായും വിവിധ പ്രദേശങ്ങളിൽ അടിയന്തര, ട്രാഫിക്, പൊതു സുരക്ഷാ മേഖലകളിലായി  850 ഓളം പട്രോളിം​ഗ് ടീമിനെ നിയോ​ഗിച്ചുള്ള സമ​ഗ്ര പദ്ധതിയാണ് നടപ്പാക്കുന്നത്. രാജ്യത്തുടനീളം എല്ലാിധ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും പൗരന്മാർക്കും താമസക്കാർക്കും എല്ലാ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ്  ട്രാഫിക്ക് വിഭാ​ഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗ് പറഞ്ഞു.

ചില സുപ്രധാന പ്രദേശങ്ങളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിനായി ചാലറ്റുകൾ, ഫാമുകൾ, മരുഭൂമി പ്രദേശങ്ങൾ, ക്യാമ്പുകൾ തുടങ്ങിയയിടങ്ങളിൽ കർശന സുരക്ഷാ സാന്നിധ്യമാണ് ഉറപ്പാക്കിയിട്ടുള്ളത്. അതേസമയം, രാജ്യത്തെ മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ എല്ലാത്തരം സാഹചര്യങ്ങളും നേരിടാൻ തയാറെടുത്തുവെന്നും ഇതിനായി പൂർണമായി പ്ലാനിം​ഗ് നടത്തിയിട്ടുണ്ടെന്നും അൽ സയേ​ഗ് കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News