ഒമിക്രോൺ: പുതുവർഷം പ്രമാണിച്ച് കുവൈറ്റ് വീമാനത്താവളത്തിൽനിന്ന് അധിക സർവ്വീസുകൾ ഇല്ല

  • 31/12/2021

കുവൈത്ത് സിറ്റി: ലോകം 2022ലെ വരവേൽക്കാൻ ഒരുങ്ങി പുതുവർഷ ആഘോഷങ്ങളിലേക്ക് കടക്കുമ്പോൾ ഭീതി പടർത്തി ഒമിക്രോൺ. ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം പടരുന്ന  സാഹചര്യത്തിൽ അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഇതോടെ പുതുവർഷ ആഘോഷ യാത്രകളിൽ വലിയ കുറവാണ് വന്നിട്ടുള്ളത്. ഡിസംബർ 31നും ജനുവരി രണ്ടിനും ഇടയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആകെ 825 വിമാനങ്ങളാണ് സർവ്വീസ് നടത്തുക.

421 സർവ്വീസുകൾ കുവൈത്തിലേക്ക് വരുമ്പോൾ 413 വിമാനങ്ങളാണ് രാജ്യത്ത് നിന്ന് പുറപ്പെടുക. ഇത്രയും സർവ്വീസുകളിലായി ആകെ 91,000 പേർ യാത്ര ചെയ്യുമെന്നാണ് കണക്കുകൾ. 40,000 പേർ കുവൈത്തിലേക്ക് എത്തുമ്പോൾ 51,000 പേർ ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് യാത്ര തിരിക്കും. ആരോഗ്യ നടപടിക്രമങ്ങൾ കർശനമാക്കിയും മന്ത്രിസഭാ സമിതി അടുത്തിടെ പുറപ്പെടുവിച്ച ആരോഗ്യ മുൻകരുതലുകൾ കൃത്യമായി പാലിച്ചും പരമാവധി യാത്രകൾ ഒഴിവക്കാൻ തന്നെയാണ് വിമാനത്താവളം നേക്കുന്നത്. പുതുവർഷം പ്രമാണിച്ച് അധിക സർവ്വീസുകൾ ഒന്നും തന്നെ കൊണ്ട് വന്നിട്ടില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News