ഓറഞ്ചിൽ മയക്കുമരുന്ന്; കുവൈത്തിലേക്ക് കടത്താനിരുന്ന ഒമ്പത് മില്യൺ ക്യാപ്റ്റ​ഗോൺ ​ഗുളികകൾ പിടിച്ചെടുത്തു

  • 31/12/2021

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടത്താനിരുന്ന ഒമ്പത് മില്യൺ ക്യാപ്റ്റ​ഗോൺ ​ഗുളികകൾ ബെയ്റൂട്ടിൽ പിടിച്ചു. കുവൈത്തി- ലെബനീസ് സെക്യൂരിട്ടി അധികൃതരുടെ സഹകരണം കാരണമാണ് അതിവേ​ഗത്തിലുള്ള നടപടി സ്വീകരിക്കാൻ സാധിച്ചത്. ​ക്യാപ്റ്റ​ഗോൺ ​ഗുളികകൾ ക‌ടത്തുന്നു എന്ന വിവരം ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ആണ് കാര്യങ്ങളെല്ലാം നടന്നത്. ലെബനൻിൽ നിന്ന് പഴങ്ങളുടെ പെട്ടികളിലായി നാർക്കോട്ടക് ​ഗുളികകൾ കടത്തുമെന്ന് കുവൈത്ത് ആന്റി നാർക്കോട്ടിക്സ് വിഭാ​ഗത്തിനാണ് വളരെ വിശ്വസനീയമായ രഹസ്യ വിവരം ലഭിച്ചത്.

ഉടൻ കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ബെയ്റൂട്ടിലെ ആന്റി നാർക്കോട്ടിംക്സ് ഓഫീസിൽ വിവരം അറിയിച്ചു. അതിവേ​ഗം തന്നെ ലെബനീസ് ഉദ്യോ​ഗസ്ഥർ നടപടി സ്വീകരിക്കുകയും ​ഗുളികകൾ പിടിച്ചെടുക്കുകയുമായിരുന്നു. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് അൽ മൻസൂർ ലെബനീസ് ആഭ്യന്തര മന്ത്രിയുമായി ഫോണിൽ ബന്ധപ്പെടിരുന്നു. ഇരു രാജ്യങ്ങളുടെയും സെക്യൂരിട്ടി വിഭാ​ഗങ്ങൾ തമ്മിലുള്ള സഹകരണത്തെ കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News