പള്ളികളിൽ ആരോഗ്യ മുൻകരുതലുകൾ പാലിക്കണം; മുന്നറിയിപ്പുമായി സർക്കുലർ

  • 31/12/2021

കുവൈത്ത് സിറ്റി: മോസ്ക്കുകളിൽ ആരോഗ്യ മുൻകരുതലുകൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഊന്നിപ്പറഞ്ഞ് അവ്ഖാഫ് മന്ത്രാലയത്തിന്റെ സർക്കുലർ. രാജ്യത്തെ വ്യവസ്ഥകൾ പ്രകാരമുള്ള നടപടികൾ പാലിക്കാത്ത സാഹചര്യത്തിൽ ഭരണകൂടത്തെ വിവരം അറിയിക്കേണ്ടി വരുമെന്നും ആരാധകരുടെ  സുരക്ഷ  മുൻനിർത്തി ആരോ​ഗ്യ മുൻകരുതകലുകൾ പാലിക്കാത്ത മോസ്ക്കുകൾ അടയ്ക്കേണ്ടി വരുമെന്നും സർക്കുലർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

രാജ്യത്തെ ആരോഗ്യസ്ഥിതിയുടെ നിലവിലെ അവസ്ഥയും ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം ഒമിക്രോൺ വ്യാപനവും പരി​ഗണിച്ച് ഫത്വ ബോർഡിന്റെ അഭിപ്രായം കൂടെ കണക്കിലെടുത്ത് ഇമാമുമാർ, പ്രഭാഷകർ, മോസ്ക്കുകളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് ആരോ​ഗ്യ മുൻകരുതലുകൾ പാലിക്കണമെന്ന മുന്നറിയിപ്പ് നൽകേണ്ടത് വളരെ ആവശ്യമാണ്. പ്രതിരോധശേഷി കുറവുളള അല്ലെങ്കിൽ ആസ്മ, സമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗങ്ങൾ, വാർദ്ധക്യവുമായി ബന്ധപ്പെട്ട രോഗങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന എല്ലാവരോടും വെള്ളിയാഴ്ചകളിൽ   പ്രാർത്ഥനകളിൽ  പങ്കെടുക്കരുതെന്നും അവരുടെ വീടുകളിൽ തന്നെ പ്രാർത്ഥിക്കണമെന്ന് നിർദേശിക്കണമെന്നും സർക്കുലറിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News