വിദ്യാലയങ്ങള്‍ പൂര്‍ണ്ണമായും തുറക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

  • 31/12/2021

കുവൈത്ത് സിറ്റി : ജനുവരി മുതല്‍ പൂര്‍ണ്ണമായും ഓഫ്ലൈന്‍ പഠനത്തിലേക്ക് മാറുന്നത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.നേരത്തെ രണ്ടാം സെമസ്റ്റർ മുതല്‍ ഓൺലൈൻ പഠനം നിര്‍ത്തുമെന്ന വാര്‍ത്തകള്‍ സോഷ്യൽ മീഡിയയില്‍  പ്രചരിച്ചിരുന്നതിനെ തുടര്‍ന്നാണ്‌ വിദ്യാഭ്യാസ മന്ത്രാലയം വിശദീകരണ കുറിപ്പ് ഇറക്കിയത്. ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്  കോവിഡ് മന്ത്രിതല സമിതിയാണെന്നും ആരോഗ്യ വകുപ്പിന്‍റെ ശുപാര്‍ശ അനുസരിച്ചേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളൂവെന്നും  മന്ത്രാലയം വ്യക്തമാക്കി.

ഇപ്പോയത്തെ സാഹചര്യത്തില്‍  വിദ്യാർത്ഥികളുടെ ആരോഗ്യവും അക്കാദമിക് ആവശ്യങ്ങളും കണക്കിലെടുത്ത് ഓൺലൈൻ പഠനം മുമ്പോട്ട് കൊണ്ടുപോകും. അതിനിടെ അധ്യയന വര്‍ഷത്തിന്‍റെ അവസാനമായതിനാല്‍  വിദ്യാർത്ഥികളോട് പരീക്ഷകളിലും പഠനത്തിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനും ഔദ്യോഗിക ഉറവിടങ്ങളിലൂടെ മാത്രം ലഭിക്കുന്ന വാർത്തകൾ വിശ്വസിക്കാനും മന്ത്രാലയം അഭ്യര്‍ഥിച്ചു. 

Related News