കോവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കുവൈത്ത്.

  • 31/12/2021

കുവൈത്ത് സിറ്റി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഉയർന്നത് അതീവ ജാഗ്രതയോടെയാണ് കാണുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡിൻ്റെ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളുടെ വ്യാപനം പ്രതിദിനം വർധിച്ച് വരുന്നത് ഒട്ടും ആശ്വാസമായ കാര്യമെല്ലന്നും വ്യാപനം തടയുന്നതിനായി ശക്തമായ നടപടികളാരംഭിച്ചതായും അധികൃതര്‍ പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ വിഴ്ച വരുത്തുന്ന ജീവനക്കാർക്കും സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും.

അതിനിടെ  രാജ്യത്ത് നിന്ന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാളുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലെക്കും പ്രവേശിക്കുന്നതിന് മുമ്പ്  വാക്സിൻ സ്റ്റാറ്റസ് കര്‍ശനമായി പരിശോധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അതോടപ്പം വാണിജ്യ സ്ഥാപനങ്ങളിലെ പ്രവേശന കവാടങ്ങളിൽ ആരോഗ്യനില പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളും സ്ഥാപിക്കണം.  

പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മുന്‍കരുതല്‍ നടപടികളും കര്‍ശനമാക്കിയിട്ടുണ്ട്.  ജനങ്ങൾ മതിയായ സുരക്ഷാവ്യവസ്ഥകൾ പാലിക്കുകയും അനാവശ്യമായ ഒത്തുചേരലുകൾ ഒഴിവാക്കുകയുമാണ് ഇപ്പോൾ ആവശ്യമെന്നും മാസ്‌ക് ധരിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ അടക്കമുള്ള കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

Related News