ഇന്ധന വില കൂട്ടി കുവൈത്ത് സര്‍ക്കാരും; വര്‍ദ്ധനവ് നാളെ മുതല്‍ പ്രാബല്യത്തിലാകും.

  • 31/12/2021

കുവൈത്ത് സിറ്റി: രാജ്യത്ത് പെട്രോളിന്‍റെ വില വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചു. പെട്രോളിയം സബ്സിഡികള്‍ പുനഃ പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് അൾട്രാ -98 ഒക്ടേൻ പെട്രോളിന് വില കൂട്ടുന്നത്. ഇതോടെ അൾട്രായുടെ വില 180 ഫിൽസില്‍ നിന്നും 200 ഫിൽസായി വര്‍ദ്ധിക്കും. ഇത് സംബന്ധമായ നിര്‍ദ്ദേശം ധനമന്ത്രാലയം പുറപ്പെടുവിച്ചു. പുതിയ വില ജനുവരി 1 മുതൽ നിലവില്‍ വരും.

സര്‍ക്കുലര്‍ അനുസരിച്ച്   2022 മാർച്ച് 31 വരെയാണ് വര്‍ദ്ധനവ്   പ്രാബല്യത്തിലുണ്ടാകുക. തുടര്‍ച്ചയായി മുന്നാം തവണയാണ് അൾട്രാ പെട്രോളിന് വില വര്‍ദ്ധിപ്പിക്കുന്നത്.  നേരത്തെ ഒ​ക്​​ടോ​ബ​റില്‍ അൾട്രാ -98 ന്  5 ഫിൽസ് വർദ്ധിപ്പിച്ചിരുന്നു. താല്‍ക്കാലികമായി ഉയര്‍ത്തിയ വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​മെ​ന്ന്​ ക​രു​തി​യി​രു​ന്നി​ട​ത്താ​ണ്​ വീ​ണ്ടും വ​ർ​ധി​പ്പി​ക്കു​ന്ന​ത്. മ​റ്റു ​ഇ​ന്ധ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വി​ല മാ​റ്റ​മി​ല്ല. സൂ​പ്പ​ർ ലി​റ്റ​റി​ന്​ 105 ഫി​ൽ​സ്, പ്രീ​മി​യം ലി​റ്റ​റി​ന്​ 85 ഫി​ൽ​സ്, ഡീ​സ​ൽ ലി​റ്റ​റി​ന്​ 115 ഫി​ൽ​സ്, മ​ണ്ണെ​ണ്ണ ലി​റ്റ​റി​ന്​ 115 ഫി​ൽ​സ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​ല. 

Related News