സോഷ്യല്‍ മീഡിയ വഴി സൗഹൃദം; അധ്യാപികയുടെ 32 ലക്ഷം രൂപ വിദഗ്ധമായി തട്ടിയെടുത്ത് 'ഫേസ്ബുക്ക് ഫ്രണ്ട്'

  • 31/12/2021

നോയിഡ: മുപ്പത്തഞ്ചുകാരിയായ അധ്യാപികയുടെ ഫേസ്ബുക്ക് ഫ്രണ്ട് തട്ടിയെടുത്തത് 32 ലക്ഷം രൂപ. സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ സൗഹൃദം സ്ഥാപിച്ച ഒരു ഇടപാടുകാരനാണ് ഈ ഭീമമായ തുക തട്ടിയെടുത്തത്. 

നോയിഡ സെക്ടര്‍ 45ല്‍ താമസിക്കുന്ന അധ്യാപിക ഫെയ്സ്ബുക്ക് വഴിയാണ് ഇടപാടുകാരനെ കണ്ടുമുട്ടിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇയാളുമായി സൗഹൃദത്തിലായി. തുടര്‍ന്നായിരുന്നു തട്ടിപ്പ്. കുറച്ച് ചാറ്റുകള്‍ക്ക് ശേഷം ഈ ആള്‍ ആദ്യം തന്റെ വിലാസം ചോദിച്ചുവെന്ന് എന്നാല്‍ താനത് നിരസിച്ചുവെന്നും അധ്യാപിക പറയുന്നു. 

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, മുംബൈയില്‍ നിന്ന് തന്റെ ഓഫീസിലേക്ക് ഒരു പാഴ്‌സല്‍ വന്നതായി അവര്‍ പറഞ്ഞു. ഇതില്‍ കുറച്ച് സ്വര്‍ണ്ണാഭരണങ്ങളും റിസ്റ്റ് വാച്ചുകളും ഉണ്ടായിരുന്നു. ഇതിന് ഏകദേശം പണമായി 55 ലക്ഷം രൂപ വരുമായിരുന്നു. 'പാഴ്സലിന്റെ ക്ലിയറന്‍സിനായി ഞാന്‍ പ്രോസസ്സിംഗ് ഫീസ് നല്‍കണമെന്ന് ഇതുമായി ബന്ധപ്പെട്ട സ്ത്രീ ആവശ്യപ്പെട്ടു', സെക്ടര്‍ 39 പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ ഇര കൂട്ടിച്ചേര്‍ത്തു.

പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഇര ഒടുവില്‍ കെണിയില്‍ വീഴുകയും 45 ദിവസത്തിനുള്ളില്‍ ആറ് ഗഡുക്കളായി 32 ലക്ഷം രൂപ ഇടപാടുകാരന് നല്‍കുകയും ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, വഞ്ചനാക്കുറ്റത്തിനും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ വകുപ്പുകള്‍ പ്രകാരവും നോയിഡ പോലീസ് ഉടന്‍ തന്നെ പ്രതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

എന്നാല്‍ യഥാര്‍ത്ഥ വഞ്ചകന്റെ ഐഡന്റിറ്റി ഇതുവരെ അറിവായിട്ടില്ലാത്തതിനാല്‍, നോയിഡ പോലീസ് അതിന്റെ എഫ്ഐആറില്‍ പ്രതിയെ 'ആരതി' എന്ന് നാമകരണം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കാരണം ഇരയ്ക്ക് ഈ പേരിലുള്ള ആളില്‍ നിന്നാണ് കോള്‍ ലഭിച്ചത്. ഇതോടെ നോയിഡ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related News