മാതാ വൈഷ്ണോദേവി ക്ഷേത്രത്തിൽ തിക്കും തിരക്കും; 12 മരണം

  • 31/12/2021

ജമ്മു കശ്‍മീരിലെ പ്രസിദ്ധമായ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടമുണ്ടായി. തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക് പറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.  ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഇതിനെത്തുടർന്ന് ഇവിടേക്കുള്ള തീർത്ഥാടനം നിർത്തി വച്ചിരിക്കുകയാണ്. 

ശനിയാഴ്‍ച പുലർച്ചെയാണ് അപകടം ഉണ്ടായത്. കൃത്യം എത്രപേർ മരിച്ചെന്ന് അറിവായില്ലെങ്കിലും 12 പേരുടെ മരണം സ്ഥിരീകരിച്ചതായുമാണ് ബ്ളോക്ക് മെഡിക്കൽ ഓഫീസർ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി, ഹരിയാന,പഞ്ചാബ്, ജമ്മു കശ്മീര്‍ സ്വദേശികളാണ് മരിച്ചത്.  അപകടത്തില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു.

രാജ്യത്തെ പ്രധാന ആരാധനാലയങ്ങളിലൊന്നായ മാതാ വൈഷ്‌ണോ ദേവിക്ഷേത്രം ജമ്മു കശ്‍മീരിലെ കത്രയിലാണ് സ്ഥിതി ചെയ്യുന്നത്.  കത്ര നഗരത്തിൽ നിന്നും 13 കിലോമീറ്റർ അകലെ ത്രികുട കുന്നുകൾക്കു മുകളിലാണ് മാതാ വൈഷ്ണോദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹൈന്ദവ വിശ്വാസികളുടെ പുരാതന തീർഥാടന കേന്ദ്രമാണിത്.

Related News