അബ്ബാസിയയിലേയും മഹബുളയിലെയും സുരക്ഷാ ചെക്ക് പോയിന്റുകള്‍ നീക്കം ചെയ്യും.

  • 15/05/2020

കുവൈത്ത് സിറ്റി: അബ്ബാസിയയിലേയും മഹബുളയിലെയും സുരക്ഷാ ചെക്ക് പോയിന്റുകള്‍ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അല്‍ ജരീദ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് മുഴുവന്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ജലീബിലും മഹബുളയിലും മാത്രമായി ഉണ്ടായിരുന്ന ചെക്ക് പോയിന്‍റുകള്‍ നീക്കം ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ വിദേശികള്‍ തിങ്ങി പാര്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ ലോക് ഡൌണ്‍ അനിശ്ചിത കാലത്തേക്ക് നീട്ടിയിരുന്നു. രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം ദിനംതോറും പെരുകുന്ന സാഹചര്യത്തില്‍ സാമൂഹ്യ വ്യാപനത്തിലേയ്ക്ക് പോകുന്നത് തടയാന്‍ രാജ്യം മുഴുവന്‍കഴിഞ്ഞ ദിവസമാണ് സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. മഹബൂളയില്‍ പ്രധാന ചെക്ക് പോയിന്‍റ് നിലനിര്‍ത്തിയിട്ടുണ്ട്.കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്തെ നാല് കെട്ടിടങ്ങള്‍ ആരോഗ്യ മന്ത്രാല്യത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഇപ്പോയും ക്വാറന്‍റീനിലാണ് .കര്‍ഫ്യൂവിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും സുരക്ഷാ പട്രോളിംഗ് ശക്തമാക്കും. ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് സ്വദേശികളും വിദേശികളും തയ്യാറാകണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. നേരത്തെ മേയ്​ 10 ഞായറാഴ്​ച വൈകീട്ട്​ നാലുമണി മുതൽ മേയ്​ 30 ശനിയാഴ്​ച വരെയാണ് രാജ്യത്ത് ​ പൂർണ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

Related News