പുൽവാമ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട അവസാന ഭീകരനെയും വധിച്ചു: കശ്മീർ ഐജി പി വിജയ് കുമാർ

  • 02/01/2022

ദില്ലി: പുൽവാമ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട അവസാന ഭീകരനെയും വധിച്ചതായി കശ്മീർ ഐജി പി വിജയ് കുമാർ. ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സമീർ ദറാണ് അനന്ത്‌നാഗിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. അനന്ത്‌നാഗിലെ ദൂരുവിൽ നടന്ന ഏറ്റുമുട്ടലിൽ സമീറിനെ കൂടാതെ മറ്റ് രണ്ട് ഭീകരരെയും വധിച്ചു. 

2019 ലെ പുൽവാമ ആക്രമണത്തിൽ പിടികിട്ടാപ്പുള്ളിയായിരുന്നു ഇയാൾ. 2019 ൽ ഫെബ്രുവരി 14 നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. നാൽപ്പത് സിആർപിഎഫ് ജവാന്മാരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് സമീർ ആണെന്ന് പോലീസ് രേഖകളിലുള്ള ചിത്രങ്ങളിൽനിന്ന് സൂചന ലഭിച്ചിരുന്നു. തുടർന്ന് ഡിഎൻഎ പരിശോധനയിലൂടെ ഇക്കാര്യം ഉറപ്പിക്കുകയായിരുന്നു. 

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ ചാവേറായ പുൽവാമ സ്വദേശി ആദിൽ അഹ്മദ്ർ അടക്കം 19 പേരെയാണ് എൻഐഎയുടെ കുറ്റപത്രത്തിൽ പ്രതി ചേർത്തിയിട്ടുള്ളത്. ജെയ്‌ഷേ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ, സഹോദരൻ റഫു അസ്ഹർ എന്നിവരുടെ പേരുകളും കുറ്റപ്പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമർപ്പിച്ചു. സംഭവത്തിൽ അന്വേഷണമാരംഭിച്ച് ഒന്നര വർഷത്തിന് ശേഷമാണ് ദേശീയ അന്വേഷണ ഏജൻസി 13500 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്.

Related News