ഫഹാഹീൽ കോസ്റ്റൽ പ്രദേശത്ത് നിന്ന് നീക്കം ചെയ്തത് 90 ടൺ മാലിന്യങ്ങൾ

  • 02/01/2022

കുവൈത്ത് സിറ്റി: പ്ലാസ്റ്റിക്ക്, ഉപേക്ഷിക്കപ്പെട്ട മത്സ്യ ബന്ധന വല അടക്കം ഫഹാഹീൽ കോസ്റ്റൽ പ്രദേശത്ത് നിന്ന് ഡൈവിംഗ് ടീം നീക്കം ചെയ്തത് 90 ടൺ മാലിന്യങ്ങൾ. ഫഹാഹീൽ കോസ്റ്റൽ പ്രദേശത്തിൻ്റെ ദക്ഷിണ ഭാഗങ്ങളാണ് ശുചിയാക്കിയത്. കുവൈത്ത് മുനസിപ്പാലിറ്റി, പരിസ്ഥിതി പബ്ലിക്ക് അതോറിറ്റി, ആഭ്യന്തര മന്ത്രാലയത്തിലെ ഇൻഫ്രിജ്മെൻ്റ് റിമൂവൽ കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ശുചിയാക്കൽ നടത്തിയത്.

സമുദ്ര പരിസ്ഥിതിയും അതിന്റെ തീരങ്ങളും സംരക്ഷിക്കുന്നതിനും സമുദ്രജീവികളെ അവയുടെ ജീവിതത്തെ ബാധിക്കുന്ന ഏതെങ്കിലും അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ടീം ലീഡർ വാലിദ് അൽ ഫദ്ഹെൽ പറഞ്ഞു. ക്രെയിനുകൾ, ബുൾഡോസറുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് മാലിന്യങ്ങൾ നീക്കിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News