കുവൈത്തിൽ കനത്ത മഴ; ഊർജിത പ്രവർത്തനങ്ങളുമായി ഫീൽഡ് ടീമുകൾ

  • 02/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത മഴ പെയ്തതോടെ ഊർജിത പ്രവർത്തനങ്ങളുമായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഫീൽഡ് ടീമുകൾ. മഴക്കെടുതിയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സഹായമെത്തിക്കാനും ചില റോഡുകളിൽ ട്രാഫിക്ക് ലൈറ്റുകൾ തകരാറിലായതിനെ തുടർന്ന് ഗതാഗതം ക്രമീകരിക്കുന്നതും അടക്കമുള്ള പ്രവർത്തനങ്ങളാണ് സംഘങ്ങൾ നടത്തിയത്. മഴക്കെടുതി സംബന്ധിച്ച നിരവധി റിപ്പോർട്ടുകളാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ചതെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

ചില ട്രാഫിക് സിഗ്നലുകളുടെ പൂർണ്ണമായ തടസ്സങ്ങളെക്കുറിച്ചും ചില ഉൾപ്രദേശങ്ങളിലെ പ്രശ്നങ്ങളെ കുറിച്ചും റിപ്പോർട്ടുകൾ ലഭിച്ചു. ഫീൽഡ് സെക്യൂരിറ്റി ടീമുകൾ ഉടൻ തന്നെ ട്രാഫിക് ക്രമീകരിക്കാനും ഒറ്റപ്പെട്ടവരെ സഹായിക്കാനും ആ പ്രദേശത്തേക്ക് എത്തുകയായിരുന്നു. അഗ്നിശമന സേന മാത്രം മഴക്കെടുതിയുമായി ബന്ധപ്പെട്ട് 45 വിഷയങ്ങളിൽ ഇടപ്പെട്ടുവെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News