ഗസാലി, ആറാം റിംഗ് റോഡുകളില്‍ ഗതാഗതം പുനരാരംഭിച്ചു

  • 02/01/2022

കുവൈത്ത് സിറ്റി : കുവൈത്തില്‍ കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട അൽ-ഗസാലി,മംഗഫ്,ആറാം റിംഗ് റോഡുകള്‍ തുറന്നതായി പൊതുമരാമത്ത് മന്ത്രാലയം  അറിയിച്ചു. വെള്ളം കേട്ടിനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ നേരത്തെ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ റോഡുകളിലെ ചില ഭാഗങ്ങള്‍ അടച്ചത്. കഴിഞ്ഞ ദിവസത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​ന്റെ പ്രവചനം ശരിവെച്​ ശനിയാഴ്ച രാത്രി  മുതലാണ് ശക്​തമായ മഴയുണ്ടായത്. 

കടലിൽ പോകരുതെന്നും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്​.രാജ്യത്തിന്‍റെ പലഭാഗങ്ങളിലും വാഹനങ്ങൾ വഴി തിരിച്ചുവിട്ടു.ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ അറിയിപ്പ്. കനത്ത മഴയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്.അടിയന്തര സഹായം ആവശ്യമുള്ളവര്‍ 112 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിക്കമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ ഓടകൾ വൃത്തിയാക്കിയും മറ്റും പൊതുമരാമത്ത്​ മന്ത്രാലയം കഴിയുന്ന വിധം മുന്നൊരുക്കം നടത്തിയിട്ടുണ്ട്​. 

അഗ്​നിശമന വിഭാഗവും ജാഗ്രതയിലാണ്​.മോശം കാലാവസ്ഥയിൽ റോഡപകടസാധ്യത കൂടുതലാണെന്നും വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും  അധികൃതര്‍ നിർദേശിച്ചു. അടിയന്തര സഹായം ആവശ്യമുള്ളവർ മന്ത്രാലയത്തിന്‍റെ 112 എന്ന ഹോട്ട്​ലൈൻ നമ്പറിൽ വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

Related News