മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്; കടുത്ത ജാഗ്രതയില്‍ കുവൈത്ത്.

  • 02/01/2022

കുവൈത്ത് സിറ്റി : രാജ്യത്ത് ഇടിമിന്നലിനൊപ്പം കനത്ത മഴ ഇന്ന് രാത്രി വരെ  തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ അർദ്ധരാത്രി വരെ നീണ്ടുനിൽക്കുമെന്നും  ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും നാളത്തോടെ മഴ ക്രമേണ കുറയുമെന്നും അധികൃതര്‍ അറിയിച്ചു. കുവൈറ്റ് എയർപോർട്ടിലും സബാഹ് അൽ അഹമ്മദ് ഏരിയയിലും രാവിലെ 10 മണി വരെ 34 മില്ലിമീറ്റർ  മഴയാണ്  പെയ്തത്.രാജ്യത്തിന്റെ വടക്ക് ഭാഗമായ  അബ്ദാലിയിൽ 32 മില്ലീമീറ്ററും ജഹ്‌റയിൽ 28 മില്ലീമീറ്ററും രേഖപ്പെടുത്തി. 

രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗമായ  സാൽമിയും അദാമിയും 27 മില്ലിമീറ്ററും സാൽമിയയിൽ 24 മില്ലീമീറ്ററും കുവൈറ്റ് സിറ്റിയിൽ 22 മില്ലീമീറ്ററും കൈഫാനില്‍ 21.3 മില്ലീമീറ്ററും ജബ്രിയയിൽ 16.5 മില്ലീമീറ്ററും റബിയയിൽ 23.85 മില്ലീമീറ്ററും നുവൈസീബ് 12.8 മില്ലീമീറ്ററും രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്നലെ അർധരാത്രിയോടെ പെയ്ത കനത്ത മഴയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്.അതിനിടെ  അടിയന്തര സഹായം ആവശ്യമുള്ളവര്‍ ഹോട്ട്‌ലൈന്‍ നമ്പറില്‍ വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

Related News