കുവൈത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ജബ്രിയയിൽ; കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി

  • 02/01/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ  കഴിഞ്ഞ മണിക്കൂറുകളിൽ ജബ്രിയ മേഖലയിൽ 61 മില്ലീമീറ്ററും മറ്റ് പ്രദേശങ്ങളിൽ 50, 30, 40 മില്ലീമീറ്ററും രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി വെളിപ്പെടുത്തി. നിലവിൽ  ഏറ്റവും ഉയർന്ന ജലനിരക്ക് 75 മുതൽ 80 മില്ലിമീറ്റർ വരെയാണെന്നും  അദ്ദേഹം സൂചിപ്പിച്ചു 

അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ മഴ തുടരുമെന്നും അതിനുശേഷം അന്തരീക്ഷം ശാന്തമാകുമെന്നും ഉച്ചകഴിഞ്ഞ്  അർദ്ധരാത്രി വരെ വീണ്ടും മഴ പെയ്യുമെന്നും അതിനുശേഷം കാലാവസ്ഥ മെച്ചപ്പെടാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

പല റോഡുകളിലും വെള്ളപ്പൊക്കവും സുരക്ഷാ ഉദ്യോഗസ്ഥർ അടച്ചിട്ടിരിക്കുന്ന സാഹചര്യവും കണക്കിലെടുത്ത് ആവശ്യത്തിനല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അൽ-ഖരാവി പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News