കനത്ത മഴ; കുവൈത്തിൽ വിമാന സർവീസുകൾ വൈകിയേക്കും

  • 02/01/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ നിലവിലെ കാലാവസ്ഥ വ്യതിയാനം  കാരണം വിമാന സർവീസുകളിൽ  ചെറിയ കാലതാമസത്തിന് സാധ്യതയുണ്ടെന്ന്  ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, എന്നാൽ ഇന്ന് നിശ്ചയിച്ചിരുന്ന വിമാനങ്ങളുടെ ഷെഡ്യൂൾ അതേപടി തുടരുന്നുണ്ട്.  

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ വിമാന ഗതാഗതം സാധാരണ നിലയിൽ തുടരുകയാണെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു, രാജ്യത്ത് ഇപ്പോൾ മഴ പെയ്യുന്ന സാഹചര്യത്തിൽ  പുറപ്പെടുന്ന ചില വിമാനങ്ങളിൽ കാലതാമസം നേരിട്ടതായി ഏവിയേഷൻ അറിയിച്ചു

നിലവിലെ കാലാവസ്ഥ വിമാനങ്ങളുടെ പ്രവർത്തനത്തെ  ബാധിച്ചിട്ടില്ലെന്നും എല്ലാ പ്രവർത്തനങ്ങളിലും എമർജൻസി പ്ലാൻ സജീവമാക്കിയിട്ടുണ്ടെന്നും  പ്ലാനിംഗ് ആൻഡ് പ്രോജക്ട് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറലും അഡ്മിനിസ്‌ട്രേഷന്റെ ഔദ്യോഗിക വക്താവുമായ സാദ് അൽ ഒതൈബി പ്രസ്താവനയിൽ പറഞ്ഞു. 

കാലാവസ്ഥാ വ്യതിയാനം മൂലം ടേക്ക് ഓഫ് ഫ്ലൈറ്റുകൾക്ക് ചെറിയ കാലതാമസമുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും  കുവൈറ്റ് എയർവേയ്‌സ് ഇന്നത്തെ ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ അതേപടി തുടരുമെന്ന് അറിയിച്ചു.

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് - ടെർമിനൽ 4-ലേക്കുള്ള ഗതാഗതയോഗ്യമല്ലാത്തതോ അടച്ചതോ ആയ റോഡുകളെക്കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറപ്പെടുവിച്ച വാർത്തകളും ഔദ്യോഗിക പ്രസ്താവനകളും പിന്തുടരണമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി 

Related News