സുലബിയ പ്രദേശത്തെ റോഡുകൾ വെള്ളത്തിലായി; പാൽ ഉത്പന്നങ്ങൾ മാർക്കറ്റുകളിൽ എത്തിക്കുന്നതിൽ പ്രതിസന്ധി

  • 02/01/2022

കുവൈത്ത് സിറ്റി: സുലൈബിയ ഫാമുകളിലേക്കുള്ള റോഡുകൾ വെള്ളത്തിലായതോടെ പാലും അതിന്റെ ഡെറിവേറ്റീവുകളും മാർക്കറ്റുകളിലേക്കും അസോസിയേഷനുകളിലേക്കും കൊണ്ടുപോകുന്നത് ബുദ്ധിമുട്ടിലായി. നേരത്തെ തന്നെ റോഡുകളുടെ ശോചനീയ അവസ്ഥയെ കുറിച്ച്  അധികാരികളെ അറിയിച്ചതാണെന്ന് ഫ്രഷ് ഡെയറി പ്രൊഡ്യൂസേഴ്സ് യൂണിയൻ അബ്ദുൾ ഹക്കിം അൽ അഹമദ് പറഞ്ഞു. കനത്ത മഴയിൽ സുലൈബിയ പ്രദേശത്തെ ചില റോഡുകൾ പൂർണമായും വെള്ളം കയറിയ നിലയിലാണ്.

ബന്ധപ്പെട്ട അതോറിറ്റികൾ തമ്മിലുള്ള സഹകരണവും ഏകോപനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റോഡുകളിൽ വെള്ളപ്പൊക്കമുണ്ടാകാതിരിക്കാനും ഉത്പന്നങ്ങളുടെ കൈമാറ്റം സുഗമമാക്കാനും മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും അധികൃതർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related News