വെള്ളം കയറിയ പ്രദേശങ്ങളിൽ രക്ഷാദൗത്യത്തിലേർപ്പെട്ട് കുവൈത്തി ആർമിയും

  • 02/01/2022

കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ രക്ഷാദൗത്യവുമായി കുവൈത്തി ആർമിയും. മഴ മൂലം ചില റോഡുകൾ അടച്ചതോടെ ബന്ധപ്പെട്ട സംസ്ഥാന ഏജൻസികൾക്ക് പിന്തുണ നൽകിയാണ് ആർമി ദൗത്യത്തിൽ ഏർപ്പെട്ടത്. 

ഫർവാനിയ ഗവർണറേറ്റിൽ, പ്രത്യേകിച്ച് ജാബർ ഇന്റർനാഷണൽ സ്റ്റേഡിയത്തിന് മുന്നിലും അൽ-മസില പാലത്തിന് എതിർവശത്തുള്ള സബാഹ് അൽ-സലേം ഏരിയയിലും വെള്ളം നീക്കാനുള്ള പ്രവർത്തനങ്ങളാണ് സൈന്യം ഏറ്റെടുത്തത്. അടിയന്തര ഘട്ടങ്ങളിൽ സർക്കാർ ഏജൻസികളെ പിന്തുണയ്ക്കുന്നതിൻ്റെ ഭാഗമായാണ് കുവൈത്തി ആർമിയുടെ ഇടപെടൽ.

Related News