രാജ്യത്ത് കൗമാരക്കാർക്കുള്ള കൊവിഡ് വാക്‌സീനേഷൻ ഇന്നുമുതൽ

  • 02/01/2022

ദില്ലി: രാജ്യത്ത് 15 മുതൽ 18 വയസുവരെയുള്ളവർക്കുള്ള കൊവിഡ് വാക്‌സീനേഷൻ ഇന്നുമുതൽ ആരംഭിക്കും. ഏഴ് ലക്ഷത്തിൽ അധികം കൗമാരക്കാരാണ് ഇതുവരെ രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. കോവിൻ പോർട്ടലിലെ രജിസ്‌ട്രേഷന് പുറമെ സ്‌പോട് രജിസ്‌ട്രേഷനും നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. 

ഭാരത് ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കോവാക്‌സിനാണ് കുട്ടികൾക്ക് നൽകുക. വാക്‌സീനേഷന് ശേഷം ഇവരെ പ്രത്യേകം നിരീക്ഷിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. 

കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള ബോർഡ് ഉണ്ടാകും. മുതിർന്നവരുടേത് നീല നിറമാണ്. ഈ ബോർഡുകൾ വാക്സീനേഷൻ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷൻ സ്ഥലം, വാക്സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ ഉണ്ടായിരിക്കും. 

Related News