ഒമിക്രോണിനെതിരെ പോരാടി കുവൈത്തിലെ ആരോ​ഗ്യ സംവിധാനം; കേസുകൾ കൂടി, ആശങ്ക വേണ്ടെന്ന് അധികൃതർ

  • 03/01/2022

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രതിദിന കൊവിഡ‍് കേസുകളിൽ വർധന. ഓരോ ദിവസവും കേസുകൾ വർധിക്കുന്നുണ്ടെങ്കിലും തീവ്രപരിചരണ വിഭാ​ഗത്തിലും കൊവി‍‍ഡ് വിം​ഗുകളിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇപ്പോഴും കുറവാണ്. അതുകൊണ്ട് രാജ്യത്തെ ആരോ​ഗ്യ സാഹചര്യം മെച്ചപ്പെട്ട അവസ്ഥയിൽ തന്നെയാണെന്നാണ് ആരോ​ഗ്യ വിഭാ​ഗം വ്യക്തമാക്കുന്നത്. ജനിത മാറ്റം വന്ന കൊവി‍ഡ് വകഭേദം ഒമിക്രോൺ മൂലാണ് പ്രതിദിന കേസുകളിൽ വർധന ഉണ്ടായിരിക്കുന്നത്.

ഡിസംബർ 22 മുതൽ പ്രതിദിനം 100ൽ അധികം കൊവി‍ഡ് കേസുകളിലേക്ക് രാജ്യത്തെ സ്ഥിതി മാറി. ഇന്നലെ 609 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഡിസംബർ 22ലെ 0.7 ശതമാനത്തിൽ നിന്ന് ജനുവരി ഒന്നിനും രണ്ടിനും 3.2 ശതമാനം എന്ന നിലയിലേക്കും എത്തി. എന്നാൽ, തീവ്രപരിചരണ വിഭാ​ഗത്തിലും കൊവി‍‍ഡ് വിം​ഗുകളിലും പ്രവേശിപ്പിക്കപ്പെടുന്നവരിൽ  വർധന ഉണ്ടായിട്ടില്ല. 12 ദിവസത്തിനിടെ കൊവിഡ് ബാധിച്ച് രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും ആരോ​ഗ്യ വിഭാ​ഗം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News