മഴയിൽ കുവൈത്തിലെ റോ‍ഡുകൾ മുങ്ങി; മുനസിപ്പാലിറ്റി മന്ത്രി രാജിവയ്ക്കണമെന്ന് എംപിമാർ

  • 03/01/2022

കുവൈത്ത് സിറ്റി: കനത്ത മഴയിൽ രാജ്യത്തെ റോ‍ഡുകൾ മുങ്ങിയത് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുനസിപ്പാലിറ്റി മന്ത്രി ഡോ. റാണ അൽ ഫാരിസ് രാജിവയ്ക്കണമെന്ന് കൗൺസിൽ അം​ഗങ്ങൾ ആവശ്യപ്പെട്ടു. മഴ മൂലം റോഡുകൾ മുങ്ങിയ അവസ്ഥയുണ്ടായതിൽ വലിയ അതൃപ്തിയാണ് കൗൺസിൽ അം​ഗങ്ങൾക്ക് ഉള്ളത്. രണ്ടാം തവണയും മഴവെള്ളം ഒഴുകിപ്പോകാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ സർക്കാരിൽ നിന്ന് രാജി സമർപ്പിച്ചുകൊണ്ട് രാഷ്ട്രീയവും ധാർമികവുമായ ഉത്തരവാദിത്വം മന്ത്രി കാണിക്കണമെന്നാണ് അം​ഗങ്ങൾ ആവശ്യപ്പെടുന്നത്.

മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങൾ പരിപാലിക്കുന്നതിൽ പൊതുമരാമത്ത് മന്ത്രാലയം പരാജയപ്പെട്ടു. മഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൃത്യമായി മുന്നൊരുക്ക സംവിധാനങ്ങളിലൂടെ നേരിടാൻ കഴിയാതെ വന്നതോടെ പൗരന്മാരും താമസക്കാരും ഏറെ ബുദ്ധിമുട്ടിലായെന്നും കൗൺസിൽ അം​ഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. ഈ ദുരന്തത്തിന്റെ എല്ലാ ധാർമ്മിക ഉത്തരവാദിത്വങ്ങളും മന്ത്രി തന്നെ ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News