2021ൽ 257,000 പ്രവാസികൾ കുവൈത്ത് വിട്ട് പോയതായി കണക്കുകൾ

  • 03/01/2022

കുവൈത്ത് സിറ്റി: ജനസംഖ്യാ ഘടനയിൽ മാറ്റം വരുത്താനും സർക്കാർ ഏജൻസികൾ കുവൈത്തിവത്കരണ പദ്ധതി നടപ്പാക്കാനുമുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുമ്പോഴും തൊഴിൽ വിപണിയിലുണ്ടാകുന്നത് വൻ മാറ്റങ്ങൾ. 2021ൽ 257,000 പ്രവാസികൾ കുവൈത്ത് ഉപേക്ഷിച്ച് പോയതായാണ് കണക്കുകൾ പറയുന്നത്. അതിൽ 205,000 പേർ സ്വകാര്യ മേഖലയിൽ ജോലി ചെയ്തിരുന്നവരാണ്. 7,000 പേരാണ് സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്നവർ. സിവിൽ ഇൻഫർമേഷൻ അതോറിറ്റിയും ലേബർ മാർക്കറ്റ് സിസ്റ്റവുമാണ് റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.

സ്വകാര്യ മേഖലയിൽ നിന്നാണ് വൻ തോതിൽ പ്രവാസികൾ പോകുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വലിയ തോതിൽ ​ഗാർഹിക തൊഴിലാളികളും രാജ്യം ഉപേക്ഷിച്ച് പോകുന്നുണ്ട്. 2021ൽ 41,200 ​ഗാർഹിക തൊഴിലാളികൾ കുവൈത്ത് വിട്ടുപോയതായാണ് കണക്കുകൾ.  തൊഴിൽ വിപണിയിൽ പ്രവാസകളുടെ നിരക്കിൽ ഇടിവുണ്ടാകുന്ന സാഹചര്യത്തിൽ കുവൈത്തികളുടെ എണ്ണം വർധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം തൊഴിൽ രം​ഗത്ത്  23,000 കുവൈത്തികൾ കൂടിയെന്നാണ് ഔദ്യോ​ഗിക കണക്ക്. ഇതിൽ ഭൂരിഭാഗവും സർക്കാർ മേഖലയിൽ തന്നെയാണ്. 

രാജ്യത്തെ തൊഴിൽ വിപണിയിൽ 2.7 മില്യൺ ആളുകൾ ആണ് ആകെയുള്ളതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതിൽ 16.2 ശതമാനമാണ് കുവൈത്തികൾ ഉള്ളത്. അതേസമയം പ്രവാസി തൊഴിലാളികളിൽ വലിയൊരു വിഭാഗം ഗാർഹിക തൊഴിൽ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇത് ഏകദേശം  639,000 തൊഴിലാളികൾ വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News