കുവൈത്തിൽ 50 വയസ്സിന് താഴെയുള്ളവർക്ക് ഇന്നുമുതൽ ബൂസ്റ്റർ ഡോസിനായി രെജിസ്റ്റർ ചെയ്യണം

  • 03/01/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ 50 വയസ്സിന് താഴെയുള്ളവർക്ക് ഇന്നുമുതൽ ബൂസ്റ്റർ ഡോസിനായി രെജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം. 50 വയസ്സിന് താഴെയുള്ള എല്ലാവരും എല്ലാ വാക്‌സിനേഷൻ സെന്ററുകളിലും ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിന് മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.

"കൊറോണ" വാക്‌സിൻ്റെ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് 50 വയസ്സിനു മുകളിലുള്ള എല്ലാവർക്കും അപ്പോയിന്റ്‌മെന്റ് ഇല്ലാതെ ആയിരിക്കുമെന്നും  അതിനായി മിഷ്‌റഫിലെ വാക്‌സിനേഷൻ സെന്റർ, ജാബർ ബ്രിഡ്ജ് സെന്റർ, ജ്ലീബ് ​​അൽ-ഷുയൂഖ് യൂത്ത് സെന്റർ, അല്ലെങ്കിൽ വാക്സിനേഷൻ സൈറ്റുകൾ - ആരോഗ്യ പരിപാലന കേന്ദ്രങ്ങളിൽ നിന്നും ഡോസ് സ്വീകരിക്കാമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ്.

മന്ത്രാലയത്തിലെ ജീവനക്കാർക്കും വിട്ടുമാറാത്ത രോഗികൾക്കും  മൂന്നാം ഡോസ് നിലവിൽ എല്ലാ പൊതു ആശുപത്രികളിലും ലഭ്യമാണെന്ന് അൽ-സനദ് സൂചിപ്പിച്ചു, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 115,024 ആയിരുന്നു. ഇതുവരെ 461,693 പേർക്ക് ഡോസ് നൽകിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News