കുവൈത്തിലെ സ്പ്രിങ് ക്യാമ്പുകളിൽ ലഹരിപാനീയങ്ങൾ കണ്ടെത്തി

  • 03/01/2022

കുവൈറ്റ് സിറ്റി : കുവൈത്തിലെ സബാഹിയ മരുഭൂമിയിലെ ക്യാമ്പുകളിൽ  ലഹരിപാനീയങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം കുവൈറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിന്റെ സഹകരണത്തോടെ നിരവധി ക്യാമ്പിംഗ് സൈറ്റുകൾ പൊളിച്ചുനീക്കി.

സെക്ടറിലെ ടീമുകളും ജഹ്‌റയിലെ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ഇല്ലീഗൽ സ്ട്രക്ചർ ഡെമോളിഷൻ ടീമും ക്യാമ്പുകൾ പൊളിച്ചു നീക്കിയതിനു ശേഷം റിപ്പോർട്ട് സമർപ്പിച്ചു, അതേസമയം ഈ ക്യാമ്പിംഗ് സൈറ്റുകളുടെ ഉടമകൾക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തിയതായി ഉറവിടങ്ങൾ വെളിപ്പെടുത്തി. ഈ മേഖല പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം സംശയാസ്പദമായ എല്ലാ സൈറ്റുകളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉറവിടങ്ങൾ സ്ഥിരീകരിച്ചു; മരുഭൂമി പ്രദേശങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള ക്യാമ്പയിൽ തുടരും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News