ഒമിക്രോൺ: ജർമനിയിലും ഫ്രാൻസിലുമുള്ള പൗരന്മാർ നാട്ടിലേക്ക് മടങ്ങണമെന്ന് കുവൈറ്റ് എംബസി നിർദേശം

  • 03/01/2022

കുവൈത്ത് സിറ്റി: ഫ്രാൻസിലെയും ജർമ്മനിയിലെയും കുവൈത്ത് പൗരന്മാരോട് ഇരു രാജ്യങ്ങളും വിട്ട് സ്വന്തം നാട്ടിലേക്ക് എത്രയും വേ​ഗം മടങ്ങണമെന്ന് നിർദേശം നൽകി കുവൈത്ത് എംബസി. ഈ രണ്ട് രാജ്യങ്ങളിലും ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം ഒമിക്രോൺ അതിവേ​ഗം പടരുന്ന സാഹചര്യത്തിലാണ് പൗരന്മാരോട് സ്വരാജ്യത്തേക്ക് തിരികെയെത്തണമെന്ന് കുവൈത്ത് നിർദേശിച്ചിട്ടുള്ളത്. ഒമിക്രോൺ മൂലം വിമാന യാത്ര നിരോധനം അടക്കമുള്ള കർശന നിയന്ത്രണങ്ങൾ വന്നേക്കാനുള്ള സാധ്യത  മുന്നിൽ കണ്ടാണ് ഈ മുന്നറിയിപ്പ്.

അതേസമയം, ഇരു രാജ്യങ്ങളിലെയും അസ്ഥിരമായ ആരോഗ്യസ്ഥിതിയുടെ സാഹചര്യത്തിൽ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും നിലവിലെ യാത്ര മാറ്റിവയ്ക്കണമെന്നും രണ്ട് എംബസികളും ഇരു രാജ്യങ്ങളിലെയും പൗരന്മാരോടും അഭ്യർത്ഥിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരങ്ങളിൽ വ്യക്തത ആവശ്യമാണെങ്കിൽ ഇരു രാജ്യങ്ങളിലെയും വിവിധ നഗരങ്ങളിലുള്ള പൗരന്മാരോട് 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൺസുലാർ വിഭാഗവുമായി ബന്ധപ്പെടാൻ മടിക്കരുതെന്ന് രണ്ട് എംബസികളും അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News