ഒമിക്രോൺ; കുവൈത്തിൽ പൊതു പരിപാടികൾ മാറ്റിവയ്ക്കണമെന്ന് ഡോ. ഖാലിദ് അൽ-ജറല്ല

  • 03/01/2022

കുവൈറ്റ് സിറ്റി : പ്രാദേശികമായും ഗൾഫിലും ഒമിക്രോൺ അണുബാധയുടെ തോത് വർധിക്കുന്നതായി കൊറോണയെ പ്രതിരോധിക്കാനുള്ള സുപ്രീം ഉപദേശക സമിതി ചെയർമാൻ ഡോ. ഖാലിദ് അൽ-ജറല്ല പറഞ്ഞു. അണുബാധ നിരക്ക് കുറയ്ക്കാനും മന്ദഗതിയിലാക്കാനും  പ്രതിരോധ നടപടികൾ കർശനമായി സജീവമാക്കണമെന്നും, സാമൂഹിക ഒത്തുചേരലുകളും ,  പൊതുപരിപാടികൾ മാറ്റിവയ്ക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അണുബാധയുടെ തോത് കുറയ്ക്കുന്നതിന്  രാജ്യത്തിന്റെ  ശ്രമങ്ങളോട് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News