ആശങ്ക ഒഴിയാതെ കൊവിഡ് വ്യാപനം; 3-ാം തരംഗം സ്ഥിരീകരിച്ചു

  • 03/01/2022

ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം സ്ഥിരീകരിച്ച് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തലവൻ എൻ എൻ അറോറ. മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 1900 ലേക്ക് അടുക്കുകയാണ്. 

ദില്ലിയിലെ സാഹചര്യം വിലയിരുത്താൻ ലഫ്റ്റണന്റ് ഗവർണർ അനിൽ ബെയ്ജാലിന്റെ അധ്യക്ഷതയിൽ ഇന്ന് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചു. കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഇനി മുതൽ പകുതി ജീവനക്കാർ മാത്രമായി ആയിരിക്കും പ്രവർത്തിക്കുക. 

അതേസമയം, ഭാരത് ബയോടെക്കിന്റെ ഇൻട്രാനേസൽ വാക്‌സീൻ ബൂസ്റ്റർ ഡോസിനായി പരിഗണിക്കണമെന്ന അപേക്ഷ ഇന്ന് ഡിസിജിഐ വിദഗ്ധ സമിതി പരിശോധിക്കും. കോവാക്സിനോ കോവിഷീൽഡോ സ്വീകരിച്ചവർക്ക് മൂന്നാം ഡോസായി ഈ വാക്‌സിൻ നൽകണമെന്നാണ് കമ്പനിയുടെ അപേക്ഷ.

Related News