കുവൈത്തിന്റെ വടക്കൻ മേഖലയിൽ പുതിയ വിമാനത്താവളം; ചർച്ചകൾ മുന്നോട്ട്

  • 04/01/2022

കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റിലെ മുനിസിപ്പൽ കമ്മിറ്റി കൗൺസിൽ തിങ്കളാഴ്ച ചേർന്ന യോഗത്തിൽ വടക്കൻ മേഖലയിൽ പുതിയ വിമാനത്താവളം നിർമിക്കുന്നതിന് സ്ഥലം അനുവദിക്കുന്ന കാര്യം ചർച്ച ചെയ്തു. സിവിൽ ഏവിയേഷൻ വ്യവസായത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങൾ പിന്തുടരാൻ കുവൈത്ത് പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഭൂമിശാസ്ത്രപരമായ നേട്ടങ്ങളെ അടിസ്ഥാനമാക്കി, ഓപ്പൺ-സ്കൈസ് പോളിസി വഴി ഒരു പ്രാദേശിക വ്യോമയാന കേന്ദ്രമായി മാറുമെന്നും കുവൈത്ത് ഏവിയേഷൻ ബോഡി ചീഫ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

നിയുക്ത സൈറ്റിൽ സംഭരണ ​​സൗകര്യം ഒരുക്കണമെന്ന സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ അഭ്യർഥന ചർച്ച ചെയ്യുന്നതിനൊപ്പം ട്രാഫിക് ലൈറ്റ് സിഗ്നലുകൾ റൗണ്ട് എബൗട്ടുകളാക്കി മാറ്റാനുള്ള നിർദേശവും ചർച്ച ചെയ്തുവെന്ന് അംഗം ഹമ്മൂദ് അൽ എനിസിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അറിയിച്ചു. അതേസമയം, പുതിയ ഹൗസിം​ഗ് സിറ്റികളിൽ അണ്ടർ​ഗ്രൗണ്ട് ​ഗാർബേജ് ബിൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാൻ പരിസ്ഥിതി കാര്യ സമിതിയും യോഗം ചേരും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News