ഭക്ഷ്യവസ്തുക്കൾ കുവൈത്തിലേക്ക് എത്തിക്കുന്നതിനുള്ള ചെലവ് 10 മടങ്ങ് കൂടി

  • 04/01/2022

കുവൈത്ത് സിറ്റി: ഭക്ഷ്യവസ്തുക്കൾ രാജ്യത്ത് എത്തിക്കുന്നതിനുള്ള ചെലവ് 10 മടങ്ങ് കൂടിയെന്ന് കുവൈത്തി ഫെഡറേഷൻ ഫുഡ് ട്രേഡേഴ്സ് ആൻഡ് മാനുഫാക്ചേഴ്സ് ചെയർപേഴ്സൺ അബ്‍ദുള്ള അൽ ബായ്ജാൻ. ടണ്ണിന് 1,400 ഡോളറിൽ നിന്ന് 14,000 ഡോളറായാണ് ചെലവ് വർധിച്ചത്. അസംസ്കൃത വസ്തുക്കളുടെ വില അകാരണമായി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനിതക മാറ്റം വന്ന കൊവിഡിന്റെ വരവും  ഫാക്ടറികളുടെ പ്രവർത്തനം തുടർച്ചയായി നിർത്തിവച്ചതും കാരണം മിക്ക അസംസ്കൃത വസ്തു കമ്പനികളും 2022ലേക്കുള്ള എല്ലാ ഉൽപ്പന്നങ്ങളും മുൻകൂട്ടി വിറ്റ സാഹചര്യമുണ്ടായി. 

2020ലും 2021-ന്റെ അവസാനത്തിലും ടണ്ണിന് 900 ഡ‍ോളർ എന്ന നിരക്കിലാണ് പാചക എണ്ണ വാങ്ങിയത്. എന്നാൽ, ഇപ്പോൾ വില ടണ്ണിന് 2,400 മുതൽ 2,600  ഡോളർ വരെയാണ്. ഉപഭോക്തൃ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ചില അസംസ്കൃത വസ്തുക്കളുടെ വില ഗണ്യമായി വർദ്ധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. വെയർഹൗസുകൾ, തുറമുഖങ്ങൾ, കസ്റ്റംസ് തുടങ്ങിയ പ്രാദേശിക സേവനങ്ങൾക്കുള്ള ഷിപ്പിംഗ് താരിഫുകളും ഫീസും കുറയ്ക്കുന്നതിൽ അയൽ രാജ്യങ്ങളുടെ രീതികളെ കുറിച്ച് വാണിജ്യ, വ്യവസായ, ധനകാര്യ മന്ത്രാലയങ്ങൾ പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News