പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണം കുതിച്ചുയർന്നു; നടപടികള്‍ ശക്തമാക്കി ആരോഗ്യ മന്ത്രാലയം

  • 04/01/2022

കുവൈത്ത്‌ സിറ്റി : പ്രതിരോധശേഷി കുറഞ്ഞ രോഗികള്‍ക്കും അണുബാധയ്ക്ക് സാധ്യതയുള്ളവര്‍ ഉള്‍പ്പടെയുള്ള ആളുകള്‍ക്ക് നാലാമത്തെ ഡോസ് വാക്സിൻ നൽകാൻ കുവൈറ്റ് ആലോചിക്കുന്നതായി പ്രാദേശിക അറബിക് ദിനപത്രമായ അൽ റായി റിപ്പോർട്ട് ചെയ്തു.പ്രതിരോധ ശേഷി കുറഞ്ഞവർ, പെട്ടെന്ന് രോഗ ബാധയേൽക്കാൻ  സാധ്യതയുള്ള വിഭാഗങ്ങൾ എന്നിവർക്കാണു നാലാം ഡോസിനു മുൻ ഗണന നൽകുകയെന്നാണ് സൂചനകള്‍.  കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിന കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുതിപ്പ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ്‌ പുതിയ തീരുമാനമെന്ന് കരുതപ്പെടുന്നു. 

അതിനിടെ  കോവിഡ് പുതിയ വേരിയന്റിന്‍റെ നിലവിലെ  ഭീഷണി  ഒഴിവാക്കാൻ ബൂസ്റ്റർ ഡോസ് മാത്രമാണ് പോംവഴിയെന്നും ആളുകള്‍ എത്രയുംവേഗത്തില്‍ വാക്സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രലായം അഭ്യര്‍ഥിച്ചു. നിലവിലെ സാഹചര്യത്തില്‍ യാത്രകള്‍ ഒഴിവാക്കണമെന്നും വിദേശങ്ങളില്‍ കഴിയുന്ന സ്വദേശികള്‍ രാജ്യത്തേക്ക് തിരികെ വരണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രതിദിന കേസുകള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുവനാണ് കോവിഡ്‌ ഉന്നത സമിതിയുടെ തീരുമാനം. 

Related News