ആൾക്കൂട്ടമുണ്ടാക്കുന്ന എല്ലാ പരിപാടികൾക്കും കുവൈത്തിൽ ഇന്ന് മുതൽ നിരോധനം; കർശന പരിശോധനയ്ക്ക് നിർദേശം

  • 04/01/2022

കുവൈത്ത് സിറ്റി: ആൾക്കൂട്ടമുണ്ടാക്കുന്ന ഒരു പരിപാടികളും നടത്തരുതെന്ന മന്ത്രിസഭാ നിർദേശം ഇന്ന് മുതൽ നടപ്പാക്കി തുടങ്ങും. പൊതു സുരക്ഷാ വിഭാ​ഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫരാജ് അൽ സൗബിയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനകൾക്കായി മുനസിപ്പാലിറ്റി സംഘത്തിനൊപ്പം ഫീൽഡ് ടീമുകളും ഉണ്ടാകും. വീടുകളിലും, ചാലറ്റുകളിലും, ഫാമുകളിലും ഒന്നും ഒരു പരിപാടികളും നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് മേജർ ജനറൽ നിർദേശിച്ചിട്ടുള്ളത്. 

നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുകയും കർശന നിയമനടപടികൾ സ്വീകരിക്കും. രാജ്യത്തെ ആരോഗ്യ സാഹചര്യം അനുസരിച്ചുള്ള മുൻകരുതലുകൾ പാലിക്കുന്നുണ്ടെന്നുള്ളത് ഉറപ്പാക്കും. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്ന ആരെയും വെച്ചുപൊറുപ്പിക്കില്ല. മന്ത്രിസഭ പുറപ്പെടുവിക്കുന്ന എല്ലാ തീരുമാനങ്ങളും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥർ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News