പുതുവർഷ ആഘോഷം; കുവൈത്ത് വിമാനത്താവളം വഴി സഞ്ചരിച്ചത് 182,400 യാത്രക്കാർ

  • 04/01/2022

കുവൈത്ത് സിറ്റി: പുതുവർഷ ആഘോഷത്തിനുള്ള യാത്രക്കായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ചവരുടെ കണക്കുകൾ പുറത്ത് വിട്ട് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ. 182,400 യാത്രക്കാർ കുവൈത്ത് വിമാനത്താവളം ഉപയോ​ഗിച്ചതായാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 24 മുതൽ 31 വരെയുള്ള കണക്കാണിത്. 100,000 യാത്രക്കാർ കുവൈത്തിൽ നിന്ന് പോയപ്പോൾ 82,000 പേരാണ് രാജ്യത്തേക്ക് എത്തിയത്.

40 എയർ ഓപ്പറേറ്റർമാരുടേതായി 1,670 വിമാനങ്ങളാണ് ആകെ സർവ്വീസ് നടത്തിയത്. അതിൽ 837 വിമാനങ്ങൾ കുവൈത്തിലേക്ക് വന്നപ്പോൾ ഇവിടെ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പറന്നത് 833 വിമാനങ്ങളാണ്. അതേസമയം, സീസണിൽ യാത്രക്കാരുടെ പൊതു രീതിയിൽ വരെ മാറ്റം വന്നുവെന്നുള്ളതാണ് ശ്രദ്ധേയം. ഒമിക്രോൺ അടക്കമുള്ള പ്രശ്നങ്ങൾ മൂലം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നു. ഇന്ത്യ, ഈജിപ്ത് പോലെ രാജ്യത്തുള്ള താമസക്കാരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടുതൽ ആളുകൾ യാത്ര ചെയ്തത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News