5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളുടെ വാക്സിനേഷൻ ചെലവ് 1.8 ദശലക്ഷം ദിനാർ

  • 04/01/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ കുട്ടികൾക്കായി കൊറോണ വാക്‌സിൻ നൽകുന്നതിന് അമേരിക്കൻ കമ്പനിയായ ഫൈസറുമായി ആരോഗ്യ മന്ത്രാലയം നേരിട്ട് കരാർ ഉണ്ടാക്കി, 1.8 ദശലക്ഷം ദിനാറിന് 30 ഡോളർ നിരക്കിൽ 200,000 ഡോസുകൾ ഇറക്കുമതിചെയ്യാൻ ആവശ്യപ്പെട്ടതായി ഉത്തരവാദപ്പെട്ട സ്രോതസ്സുകൾ വെളിപ്പെടുത്തി.

ആരോഗ്യമുള്ള കുട്ടികളെ അപേക്ഷിച്ച്, വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികളിൽ  കൊവിഡ് 19ന്റെ വകഭേദങ്ങൾ ഗുരുതരമായ സങ്കീർണതകൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി  ഫൈസറുമായി കരാർ ഒപ്പിട്ടത് കുട്ടികളിൽ ഫൈസർ നടത്തിയ ക്ലിനിക്കൽ ട്രയലുകളുടെ ഫലങ്ങൾ സൂക്ഷ്മമായി അവലോകനം ചെയ്തതിന് ശേഷമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News