കുവൈത്തിൽ ആരും പട്ടിണിയോടെ ഉറങ്ങില്ല; വിശക്കുന്നവർക്ക് സൗജന്യ ഭക്ഷണവുമായി റെസ്റ്ററെന്റുകളും ബേക്കറികളും

  • 04/01/2022

കുവൈത്ത് സിറ്റി: ആരും പട്ടിണിയോടെ ഉറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ മാതൃകാ പ്രവർത്തനങ്ങളുമായി രാജ്യത്തെ ഒരു കൂട്ടം റെസ്റ്ററെന്റുകളും ബേക്കറികളും. ഇതിനായി സൗജന്യമായി സാൻവിച്ചുകളും ബ്രെഡ്ഡുകളും നൽകുമെന്നാണ് അവർ അറിയിച്ചിട്ടുള്ളത്. ഈ റെസ്റ്ററെന്റുകളിലും ബേക്കറികളിലും എത്തിയാൽ ഭക്ഷണം കഴിക്കാൻ പണമില്ലെങ്കിലും അവർക്ക് ഒരു പ്രശ്നങ്ങളുമില്ലാതെ വയറ് നിറയ്ക്കാൻ സാധിക്കും. പണം നൽകാൻ ഇല്ലാത്തവർക്കും ഭക്ഷണം വിളമ്പുന്നതിലാണ് തങ്ങളുടെ സന്തോഷമെന്ന് ഈ മാതൃകാ പ്രവർത്തനം നടത്തുന്ന ഒരു റെസ്റ്ററെന്റിൽ ജോലി ചെയ്യുന്ന അബു അഹമ്മദ് പറയുന്നു. 

ഹവല്ലി , ഫർവാനിയ, ഖൈത്താൻ തുടങ്ങി വിവിധ പ്രദേശങ്ങളിൽ ഈ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. റെസ്റ്ററെന്റുകളിൽ എത്തി ഭക്ഷണം കഴിക്കാൻ പണമില്ലെന്ന് അറിയിച്ചാൽ മറ്റാരും അറിയാതെ തന്നെ അവർക്ക് ആവശ്യമുള്ളത് ഉടൻ തയാറാക്കി നൽകും. കുവൈത്തിൽ ആരും പട്ടിണിയോടെ ഉറങ്ങുന്നില്ലെന്ന് ഉറപ്പാക്കാനാണ് റെസ്റ്ററെന്റുകൾ ഈ പ്രവർത്തനം ന‌ടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
restaurnat-free-food-kuwait.jpeg
സൈൻ ബോർഡ്  - വിശക്കുന്നവർക്കും സാൻഡ്‌വിച്ചുകൾ വാങ്ങാൻ കഴിയാത്തവർക്കും സൗജന്യമായി എടുക്കാം

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News