കുവൈത്തില്‍ പുതിയ മന്ത്രിസഭ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തു

  • 04/01/2022

കുവൈത്ത് സിറ്റി : പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹും പുതിയ മന്ത്രിസഭയിലെ അംഗങ്ങളും പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തു.അതിനിടെ പ്രതിപക്ഷ എം.പിമാര്‍ സത്യപ്രതിജ്ഞാ നടപടിക്രമങ്ങളിൽ പ്രതിഷേധിച്ച് പാർലമെന്റ് സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി.കുവൈത്ത് ഭരണഘടന 91-ാം അനുച്ഛേദം അനുസരിച്ച് മന്ത്രിമാര്‍ ദേശീയ അസംബ്ലിയില്‍ വെച്ച് ഭരണഘടനാ പ്രതിജ്ഞയെടുക്കണം. 

നവംബർ 23 നാണ് ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിനെ പ്രധാനമന്ത്രിയായി അമീര്‍ നിയമിച്ചത്. തുടര്‍ന്ന്  15 അംഗ മന്ത്രിമാരെ കഴിഞ്ഞ ദിവസം അമീര്‍ നിയമിക്കുകയായിരുന്നു. പാര്‍ലമെന്റും സര്‍ക്കാരും ജനങ്ങളുടെയും രാജ്യത്തിന്റെയും പുരോഗതിക്കായി ഒത്തുചേരുമെന്നും  ഭരണഘടനപരമായ അവകാശങ്ങള്‍ ക്രിയാത്മകമായി വിനിയോഗിക്കുന്നതിന് എല്ലാവരും  മുന്നോട്ട് വരണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News