അറ്റസ്റ്റേഷൻ സേവനങ്ങള്‍ ഔട്ട്‌സോഴ്‌സിംഗ് സെന്‍റര്‍ വഴി മാത്രം;ഇന്ത്യന്‍ എംബസ്സി പുതിയ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു

  • 04/01/2022

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി ഔട്ട്‌സോഴ്‌സിംഗ് സെന്‍ററിന്‍റെ പുതിയ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു. നേരത്തെ പാസ്‌പോര്‍ട്ട് വിസ സേവനങ്ങള്‍ നല്‍കിയിരുന്ന സി കെ ജി എസിനെ മാറ്റിയാണ് ബി എല്‍ എസ് ഇന്റര്‍നാഷണല്‍ കമ്പനിയുമായി   ഇന്ത്യന്‍ എംബസിയുമായി കരാറിലേര്‍പ്പെട്ടത്. കുവൈത്ത് സിറ്റി ഷര്‍ഖിലെ ജവഹറ ടവറില്‍ മുന്നാം നിലയിലാണ് പുതിയ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അബ്ബാസിയയില്‍ ഒലിവ് സൂപ്പർമാർക്കറ്റ് ബിൽഡിംഗിലെ മെസനൈന്‍ ഫ്ലോറിലും ഫഹാഹീലിലെ  മക്ക സ്ട്രീറ്റില്‍  അൽ അനൗദ് ഷോപ്പിംഗ് കോംപ്ലക്സിലെ മെസനൈന്‍ ഫ്ലോറിലുമാണ് സേവന കേന്ദ്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് .  

ശനി മുതൽ വ്യാഴം വരെ രാവിലെ എട്ട് മണി മുതല്‍ പന്ത്രണ്ട് മണിവരെയും വൈകീട്ട് നാല് മണി മുതല്‍ വൈകീട്ട് എട്ട് മണിവരെയും വെള്ളിയാഴ്ച വൈകീട്ട് നാല് മുതല്‍ എട്ട് മണിവരെയും പ്രവര്‍ത്തിക്കുക. ജനുവരി പത്തിന് രാവിലെ പത്ത് മണിക്ക് ഷര്‍ഖിലും പതിനൊന്ന് മണിക്ക് അബ്ബാസിയയിലും പന്ത്രണ്ട് മണിക്ക് ഫഹാഹീലിലും  സേവന  കേന്ദ്രങ്ങള്‍ ആരംഭിക്കുക .പാസ്‌പോർട്ടുകൾക്കും വിസകൾക്കും കോൺസുലാർ രേഖകളുടെ സാക്ഷ്യപ്പെടുത്തൽ ഉൾപ്പെടെയുള്ള മറ്റ് കോൺസുലാർ സേവനങ്ങൾക്കുമുള്ള എല്ലാ അപേക്ഷകളും പുതിയ കേന്ദ്രങ്ങളില്‍ ജനുവരി 11 മുതല്‍ സ്വീകരിക്കുമെന്ന് എംബസ്സി അധികൃതര്‍ അറിയിച്ചു.

കോണ്‍സുലാര്‍, പാസ്‌പോര്‍ട്ട്, വിസ സേവനങ്ങക്ക് പുറമെ ഫോം ഫില്ലിംഗ് ഫോട്ടോ ഗ്രാഫി പ്രിന്റിങ് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാകും. കൂടാതെ നിലവില്‍ എംബസി ചെയ്തു വരുന്ന അറ്റസ്റ്റേഷന്‍ സര്‍വീസുകളും ബി എല്‍ എസ് നല്‍കും.ഒരു ദശാബ്ദത്തിലേറെയായി പല രാജ്യങ്ങളിലും ഇന്ത്യക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വസ്ത പങ്കാളിയാണ് ബി എല്‍ എസ്. കാനഡ യു എ ഇ, റഷ്യ, സിംഗപ്പൂര്‍, ചൈന, മലേഷ്യ, ഒമാന്‍, ആസ്ത്രിയ, പോളണ്ട്, ലുധിയാന, നോര്‍വേ, ഹോങ്കോങ് എന്നിവിടങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ സേവനം നല്‍കി വരുന്നു. ആപ്ലിക്കേഷന്‍ അപോയിന്‍മെന്റ് ഹെല്‍പ്പ് ലൈന്‍ കലക്ഷന്‍, ഫീ അടക്കല്‍ തുടങ്ങി അപേക്ഷകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും.

ഇതോടെ ഇന്ത്യന്‍ എംബസ്സിയില്‍ അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാകില്ല.   മരണ രജിസ്ട്രേഷനും അനുബന്ധ സേവനങ്ങളും തുടര്‍ന്നും എംബസ്സിയില്‍ തുടരുമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ എംബസിയുടെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇരുപത്തിനാല് മണിക്കൂറും ലഭ്യമായ വാട്ട്സ് ആപ്പ് ഹെൽപ്പ് ലൈൻ നമ്പറുകളിൽ നിന്നും ലഭ്യമാക്കും. പുതിയ ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളെക്കുറിച്ചുള്ള ഓൺലൈൻ ബ്രീഫിംഗ്  ജനുവരി 9-ന് ഓണ്‍ലൈനായി സംഘടിപ്പിച്ചിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ താഴെ കാണുന്ന സൂം ലിങ്ക് വഴി പങ്കെടുക്കാം. അന്വേഷണങ്ങളും നിർദ്ദേശങ്ങളും cons1.kuwait@mea.gov.in എന്ന ഇമെയില്‍  വിലാസത്തിൽ അയക്കണമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News