പ്രതിരോധ മന്ത്രിക്കെതിരെ കുറ്റവിചാരണ നോട്ടീസുമായി പാര്‍ലിമെന്റ് അംഗം ഹംദാൻ അൽ-അസ്മി

  • 04/01/2022

കുവൈത്ത് സിറ്റി : പ്രതിരോധ മന്ത്രി ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹിനെതിരെ  കുറ്റവിചാരണ നോട്ടീസുമായി പാര്‍ലിമെന്റ് അംഗം ഹംദാൻ അൽ-അസ്മി രംഗത്ത്.  കുറ്റവിചാരണ നോട്ടീസ് നല്‍കിയിരിക്കുന്ന കാരണം വ്യക്തമല്ല. നേരത്തെ പ്രധാനമന്ത്രിക്കെതിരെ സമർപ്പിക്കപ്പെട്ട കുറ്റവിചാരണ മന്ത്രിസഭയുടെ രാജിയിലേക്കും പുതിയ മന്ത്രിസഭ രൂപവത്കരണത്തിലേക്കും വഴിയൊരുക്കിയിരുന്നു.പുതിയ മന്ത്രിസഭ അധികാരമേറ്റ ദിവസം തന്നെ കുറ്റവിചാരണ നോട്ടീസ് നല്‍കിയത് വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിന് കാരണമാകുമെന്ന് പൊതുവേ കരുതപ്പെടുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് മന്ത്രിസഭകളാണ് കുവൈത്തില്‍  രാജിവെച്ചത്. 

Related News