മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന് വികസനക്കുതിപ്പ് പുതുവര്‍ഷം ജനുവരിയില്‍ 22 ഷോറൂമുകള്‍

  • 04/01/2022


* പുതിയ ഷോറൂമുകളില്‍ 10 ഇന്ത്യയില്‍; 12 വിദേശത്ത്
* 2022 ജനുവരിയില്‍ 800 കോടി രൂപയുടെ നിക്ഷേപം
* ഈ വര്‍ഷം അയ്യായിരത്തിലേറെ തൊഴിലവസരങ്ങള്‍

കോഴിക്കോട്:  ആഗോളതല വിപുലീകരണ പദ്ധതിയുടെ ഭാഗമായി മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് പുതുവര്‍ഷം ജനുവരിയില്‍ ഇന്ത്യയിലും വിദേശത്തുമായി 22 ഷോറൂമുകള്‍ തുറക്കുന്നു.  ഇന്ത്യയില്‍ റീട്ടെയില്‍ ജ്വല്ലറി രംഗത്ത് ആദ്യമായാണ് ഒരേ ഗ്രൂപ്പ് ഒന്നിച്ച് ഇത്രയധികം ഷോറൂമുകള്‍ ആരംഭിക്കുന്നത്.  ലോകത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് മലബാര്‍ ഗ്രൂപ്പ് അതിവേഗം മുന്നേറുകയാണ്.  ഷോറൂമുകളുടെ എണ്ണം 750 ആയി വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു.  റിട്ടെയില്‍ രംഗത്തും ഫാക്ടറി മേഖലയിലുമായി ഈ വര്‍ഷം അയ്യായിരത്തിലേറെ പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കാന്‍ കഴിയുന്ന വികസന പദ്ധതികളാണ് മലബാര്‍ ആവിഷ്കരിച്ചിട്ടുള്ളത്.   സാങ്കേതിക-മാനേജ്മെന്‍റ് രംഗങ്ങളിലെ പ്രൊഫഷണലുകള്‍ക്കും    ഇതോടൊപ്പം തൊഴിലവസരങ്ങളുണ്ടാകുമെന്ന് എം പി അഹമ്മദ് അറിയിച്ചു.

ജനുവരിയില്‍ തുറക്കുന്ന ഷോറൂമുകളില്‍ പത്തെണ്ണം ഇന്ത്യയിലും 12 വിദേശ എണ്ണം വിദേശ രാജ്യങ്ങളിലുമാണ്. 800 -കോടി രൂപയുടെ നിക്ഷേപമാണ് ഇതിനു ഈ മാസം നടത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായി മാറുകയെന്ന ലക്ഷ്യത്തോടെ ആഗോള തലത്തില്‍ അതിവേഗ വികസന പദ്ധതികളാണ് മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും തുടര്‍ച്ചയായി പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത്.

2022 ജനുവരി 8 ന് ബാംഗ്ലൂരിലെ എം.ജി റോഡില്‍ ആര്‍ട്ടിസ്ട്രി ഷോറും, 9 ന്  മഹാരാഷ്ടയിലെ സോളാപ്പൂര്‍, 13 ന് തെലങ്കാനയിലെ സിദ്ദിപ്പേട്ട്,  മലേഷ്യയിലെ സെറിബാന്‍ മൈഡിന്‍ മാള്‍, 14ന് തമിഴ്നാട്ടിലെ തിരിപ്പൂര്‍, 20 ന് മലേഷ്യയിലെ പെനാഗ്, 21 ന് ബാംഗ്ലൂരിലെ എച്ച്.എസ്.ആര്‍ ലേഔട്ട്,  22 ന്  ഉത്തര്‍പ്രദേശിലെ വാരാണസി, ഖത്തര്‍ ഖരഫയിലെ ലാന്‍ഡ്മാര്‍ക്ക് ഷോപ്പിംഗ് മാള്‍, ഖത്തര്‍ അല്‍ മീര ജെറിയന്‍ ജെനൈഹത്ത്,  ഒമാനിലെ അല്‍ ഖൗദ് മാള്‍,  മാള്‍ ഓഫ് ഒമാന്‍, 27 ന് ചത്തീസ്ഗഡിലെ റായ്പൂര്‍, 28 ന് മഹാരാഷ്ട്രയിലെ പൂനെ, 29 ന് ഷാര്‍ജയിലെ സിറ്റി സെന്‍റര്‍ അല്‍ സാഹിയ മാള്‍, ദുബായ് ഗോള്‍ഡ് സൂക്കില്‍ മൂന്ന് ഷോറൂമുകള്‍, ദുബായിലെ ജെബല്‍ അലി ക്രൗണ്‍മാള്‍, ഷാര്‍ജയിലെ ലുലു മുവില ഹൈപ്പര്‍മാര്‍ക്കറ്റ് 30 ന് ഹരിയാനയിലെ ഗുരുഗ്രാം, ഡല്‍ഹിയിലെ പ്രീത്വിഹാര്‍ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

വലിയ വിപുലീകരണ പദ്ധതികള്‍ ഏറ്റെടുത്തുകൊണ്ടാണ്  മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് പറഞ്ഞു. "കഴിഞ്ഞ 28 വര്‍ഷത്തിനുള്ളില്‍  മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് ജ്വല്ലറി മേഖലയില്‍  വലിയ വളര്‍ച്ചയാണ് കൈവരിച്ചത്. കമ്പനിക്ക് ശക്തമായ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതോടെപ്പം വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും സേവനങ്ങളുമായി പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും സാധിക്കുന്നുണ്ട്. പുതുതായി ആരംഭിക്കുന്ന എല്ലാ ഷോറൂമുകളും ഉപഭോക്താക്കള്‍ക്ക് നൂതനമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുമെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. സുതാര്യതയും  വിശ്വാസ്യതയും ഗുണമേന്മയും മികച്ച സേവനങ്ങളുമാണ് ഞങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഉറപ്പ്.   "ഇന്ത്യയില്‍ നിര്‍മ്മിക്കുക, ലോകത്ത് വിപണനം ചെയ്യുക"  (ങമസല ശി കിറശമ, ങമൃസലേ ീേ വേല ംീൃഹറ)  എന്നതാണ് കമ്പനി അംഗീകരിച്ച വികസന തന്ത്രം.   ലോകവിപണിയില്‍ ഇന്ത്യന്‍ ജ്വല്ലറി ബ്രാന്‍ഡിന്‍റെ വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക, നിര്‍മാണത്തിലൂടെ ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങളാക്കുക- ഇതാണ് നയമെന്ന് എം.പി.അഹമ്മദ് വിശദീകരിച്ചു.

കമ്പനിയുടെ ഭാവി വികസന പദ്ധതിയില്‍ തങ്ങള്‍ വളരെ ആവേശഭരിതരാണെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി.അബ്ദുല്‍ സലാം പറഞ്ഞു. " ഒരു വശത്ത് ബാംഗ്ലൂരിലെ  ആര്‍ട്ടിസ്ട്രി ജ്വല്ലറി ഷോറൂമുകള്‍ പോലെ വലിയ ഷോറൂമുകള്‍ സ്ഥാപിക്കുമ്പോള്‍ തന്നെ മറുവശത്ത് ഇന്ത്യയിലെയും വിദേശത്തെയും ചെറിയ നഗരങ്ങളില്‍ അവയ്ക്ക് അനുയോജ്യമായ രീതിയിലുള്ള ഷോറൂമുകള്‍ സ്ഥാപിക്കുന്നതിലും ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്.  ദ്വിമുഖ വികസന രീതി വളരെ മികച്ച ഫലം ഉണ്ടാക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്."- അദ്ദേഹം പറഞ്ഞു.

ആഭരണ വ്യാപാര രംഗത്ത് വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും മികച്ച സേവനങ്ങളും നല്‍കി തങ്ങള്‍ക്ക് ശക്തമായ സാന്നിധ്യമുള്ള മേഖലകളില്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നതോടൊപ്പം  മറ്റിടങ്ങളില്‍ പുതിയ വിപണി സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് വികസന പദ്ധതികളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍ പറഞ്ഞു.  ഗ്രാമ-നഗര വിപണികളില്‍ നല്ല സാധ്യതകള്‍ അതിവേഗം ഉയര്‍ന്നുവരികയാണെന്നാണ് ഞങ്ങളുടെ പഠനം സൂചിപ്പിക്കുന്നത്.  അതനുസരിച്ച് പുതിയ വിപണികളില്‍   ഉപഭോക്താക്കള്‍ക്ക് മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുന്നുണ്ടെന്നും   അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ജ്വല്ലറി ബ്രാന്‍ഡിന് വിദേശങ്ങളില്‍ വലിയ സ്വീകാര്യതയും വിശ്വാസ്യതയും നേടിക്കൊടുക്കുന്നതില്‍ മലബാറിന്‍റെ സാന്നിധ്യം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ഇന്‍റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിങ് ഡയരക്ടര്‍ -ഷംലാല്‍ അഹമ്മദ് പറഞ്ഞു.  വിപുലീകരണപദ്ധതികള്‍ ഇന്ത്യയിലും അന്താരാഷ്ട്ര മാര്‍ക്കറ്റിലും മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ സാന്നിധ്യം ശക്തിപ്പെടുത്തും.  

ലോകത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്ത ജ്വല്ലറി എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം. അതുകൊണ്ട് തന്നെ സ്വര്‍ണ്ണത്തിന്‍റെ ഖനനം മുതല്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുന്നത് വരെയുള്ള എല്ലാ  ഘട്ടങ്ങളും നൂറുശതമാനം സുതാര്യമാണ്.   അംഗീകൃത സ്രോതസുകളില്‍ നിന്ന് ഉത്തരവാദിത്തത്തോടെ ശേഖരിക്കുന്ന സ്വര്‍ണ്ണം മാത്രമാണ് മലബാര്‍ വില്‍പ്പന നടത്തുന്നത്.  ആഗോള തലത്തില്‍ ഏറ്റവും മികച്ച അഞ്ച് ജ്വല്ലറികളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ്. വിവിധ വിപണികളില്‍ മുന്നേറ്റം നടത്തുന്നത് സുതാര്യതയും വിശ്വാസ്യതയും അടിസ്ഥാനമാക്കിയാണ്

പരിശുദ്ധിയിലും ഗുണനിലവാരത്തിലും മുന്നില്‍ നില്‍ക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് സ്വര്‍ണ്ണത്തിലും വജ്രത്തിലും മറ്റ് അമൂല്യ ലോഹങ്ങളിലും തീര്‍ത്ത പരമ്പരാഗതവും ആധുനിക ഡിസൈനുകളിലുള്ളതുമായ വൈവിധ്യമാര്‍ന്ന ആഭരണങ്ങളുടെ വലിയ ശ്രേണി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനും പാരമ്പര്യത്തിനും ഇണങ്ങുന്ന രീതിയിലുള്ള ആഭരണങ്ങളാണ് മറ്റൊരു പ്രത്യേകത.

മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ സബ് ബ്രാന്‍റുകളായ വിശിഷ്ട ഡിസൈനുകളിലുള്ള   'മൈന്‍' ബ്രാന്‍ഡ് ആഭരണങ്ങള്‍,   അണ്‍ കട്ട് ഡയമണ്ടുകളില്‍ തീര്‍ത്ത 'ഇറ' ബ്രാന്‍ഡ് ആഭരണങ്ങള്‍,  അമൂല്യ രത്നക്കല്ലുകളില്‍  തീര്‍ത്ത 'പ്രഷ്യ' ബ്രാന്‍ഡ് ആഭരണങ്ങള്‍,  ക്ലാസിക് സ്പര്‍ശത്തോടെയുള്ള 'ഡിവൈന്‍ ബ്രാന്‍റ്' ആഭരണങ്ങള്‍, പരമ്പരാഗത കരകൗശല വിദ്യയിലൂടെ കൈകൊണ്ടു നിര്‍മ്മിച്ച ആകര്‍ഷകമായ 'എത്നിക്സ്' ബ്രാന്‍റ് ആഭരണങ്ങള്‍, ഇന്ത്യയുടെ പൈതൃകവും രാജകീയ പ്രൗഡിയും മനോഹരമായി അടയാളപ്പെടുത്തുന്ന വിറാസ് റോയല്‍ പോള്‍കി, കുട്ടികള്‍ക്കുള്ള സ്റ്റാര്‍ലെറ്റ് കളക്ഷന്‍ എന്നിവ ആരെയും ആകര്‍ഷിക്കുന്നതാണ്.
 
ഉപ ഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് 10 പ്രോമിസുകള്‍ നല്‍കുന്നുണ്ട്. ആഭരണങ്ങളുടെ കൃത്യമായ പണിക്കൂലി; സ്റ്റോണ്‍ വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്റ്റോണ്‍ ചാര്‍ജ് എന്നിവ രേഖപ്പെടുത്തിയ സുതാര്യമായ പ്രൈസ് ടാഗ്;  ആഭരണങ്ങള്‍ക്ക് ആജീവനാന്ത ഫ്രീ മെയ്ന്‍റനന്‍സ്;  പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ സ്വര്‍ണ്ണത്തിന് 100 ശതമാനം മൂല്യം;  സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 100 ശതമാനം ബി ഐ എസ് ഹാള്‍മാര്‍ക്കിംഗ്;  28 ലാബ് ടെസ്റ്റുകളിലൂടെ ഗുണ നിലവാരം സാക്ഷ്യപ്പെടുത്തിയ ഐ ജി ഐ - ജി ഐ എ സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍;  എല്ലാ ആഭരണങ്ങള്‍ക്കും ബൈബാക്ക് ഗ്യാരന്‍റി; ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ; അംഗീകൃത സ്രോതസുകളില്‍ നിന്ന് ഉത്തരവാദിത്തത്തോടെ ശേഖരിക്കുന്ന സ്വര്‍ണ്ണം;  ആഭരണങ്ങള്‍ക്ക് ന്യായമായ പണിക്കൂലി  എന്നീ പത്ത് പ്രോമിസുകളാണ് മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.  കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രമാണ് കമ്പനി വില്‍പന നടത്തുന്നത്.

മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന് നിലവില്‍ 10 രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമുണ്ട്. ഷോറൂമുകള്‍ക്ക് പുറമെ 14 മൊത്ത വ്യാപാര യൂണിറ്റുകളും ഇന്ത്യയിലും വിദേശത്തുമായി ഒമ്പത് ആഭരണ നിര്‍മ്മാണ കേന്ദ്രങ്ങളും സ്വര്‍ണ്ണ  കമ്പനിക്കുണ്ട്. 4.51 ബില്യണ്‍ യു.എസ് ഡോളറാണ് കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ്.
 
കമ്പനിയുടെ ലാഭത്തിന്‍റെ അഞ്ചു ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിട നിര്‍മ്മാണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകള്‍ക്കാണ് കമ്പനി ഊന്നല്‍ നല്‍കുന്നത്.  ഉപേക്ഷിക്കപ്പെടുന്നവരും ആരോരുമില്ലാത്തവരുമായ അമ്മമാരെ അന്തസ്സായി പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി മലബാര്‍ ആവിഷ്കരിച്ചിട്ടുണ്ട്.  സ്ഥലം അനുവദിക്കുകയാണെങ്കില്‍ സംസ്ഥാനത്തെ പ്രധാന ജില്ലകളില്‍ പുനരധിവാസ ഭവനങ്ങള്‍ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പണിതു കൊടുക്കാമെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.  

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ 22 സ്റ്റോറുകൾ 22 ദിവസത്തിനുള്ളിൽ  എന്ന പ്രഖ്യാപനം കോഴിക്കോട്  മലബാർ ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ പി അബ്ദുൾ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ഇന്ത്യ ഓപ്പറേഷൻസ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർ ആഷർ ഒ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

Related News