കോടികളുടെ പദ്ധതിയുമായി പ്രധാനമന്ത്രി പഞ്ചാബിലേക്ക്; തടയാനൊരുങ്ങി കർഷക സംഘടനകൾ

  • 04/01/2022

ചണ്ഡീഗഢ്: കോടികളുടെ പദ്ധതികളുമായി പ്രഝാനമന്ത്രി നരേന്ദ്രമോദി ഇന്ന് പഞ്ചാബിലേക്ക്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി ഇന്ന് പഞ്ചാബിലെത്തുന്നത്. ഫിറോസ്പൂരിൽ വലിയ റാലിയടക്കമുള്ള പ്രവർത്തനങ്ങളുമായാണ് പ്രധാനമന്ത്രി പഞ്ചാബിലെത്തുക. 

പഞ്ചാബിൽ നിന്ന് ദില്ലിയിലേക്കുള്ള അതിവേഗപാതയടക്കമുള്ള പദ്ധതികൾ മോദി ഉദ്ഘാടനം നടത്തും. 42.750 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് ഇതിലൂടെ പ്രാവർത്തികമാകുക.

അതെ സമയം ഫിറോസ്പൂരിൽ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കുന്ന റാലി തടയാൻ കർഷകസംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഹരിയാനയിലെ കർഷകരും പ്രതിഷേധത്തിനെത്തും.സംയുക്ത കിസാൻ മോർച്ചയിലെ പ്രധാനസംഘടനയായ ബികെയു ഏകതാ അടക്കം പത്തു സംഘടനകളാകും പ്രതിഷേധത്തിൽ പങ്കെടുക്കുക.

Related News