കുവൈത്ത് സിറ്റി: വിദേശത്ത് നിന്നും രാജ്യത്തെത്തിയ കുവൈത്തി പൗരനെ ഹോം ക്വാറൻറൈൻ ലംഘിച്ചതിന് അറസ്റ്റ് ചെയ്തു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നടപ്പാക്കിയ ഹോം ക്വാറൻറൈൻ നിയന്ത്രണം ലംഘിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്നും എത്തിയ സ്വദേശികളെ ശ്ലോനക് ആപ്പുമായി ബന്ധിപ്പിച്ച ബ്രേസ്ലെറ്റ് വഴിയാണ് നിരീക്ഷിക്കുന്നത്. അനുമതിയില്ലാതെ വൈകീട്ട് വ്യായാമത്തിനായി പുറത്തേക്ക് ഇറങ്ങിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്.തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ പ്രോസിക്യൂഷന് കൈമാറി. കൊറോണയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാനെന്നും ലംഘിക്കുന്നവരെ നിയമപരമായി നേരിടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?